പെരുമ്പാവൂരില്‍ കേന്ദ്രമന്ത്രിയടക്കം ഉന്നതര്‍
text_fieldsപെരുമ്പാവൂര്‍: ജിഷയുടെ ദാരുണ കൊലപാതകത്തെതുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രമന്ത്രിയടക്കം ഉന്നതര്‍ പെരുമ്പാവൂരില്‍.
കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രി തവര്‍ ചന്ദ് ഗഹ്ലോട്ട്, ദേശീയ വനിതാ കമീഷന്‍ ചെയര്‍പേഴ്സന്‍ ലളിത കുമാരമംഗലം, ദേശീയ പട്ടിക ജാതി കമീഷന്‍ ചെയര്‍മാന്‍ ആര്‍.എല്‍. പുനിയ എന്നിവരാണ് വ്യാഴാഴ്ച പെരുമ്പാവൂരിലത്തെിയത്. പൊലീസ് അനാസ്ഥയെ ശക്തമായി അപലപിച്ച ഇവര്‍ ജിഷയുടെ അമ്മ രാജേശ്വരിയെ താലൂക്കാശുപത്രിയില്‍ സന്ദര്‍ശിക്കുകയും ചെയ്തു.
ജിഷ സംഭവം വെള്ളിയാഴ്ച രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്ര മന്ത്രി തവര്‍ ചന്ദ് ഗഹ്ലോട്ട് പറഞ്ഞു. ബി.ജെ.പി പ്രാദേശിക നേതാക്കള്‍ക്കൊപ്പം താലൂക്കാശുപത്രിയില്‍ എത്തിയശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.
തെരഞ്ഞടുപ്പിന് ശേഷം കേന്ദ്ര സഹായം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ പറയുന്നില്ളെന്ന് അദ്ദേഹം പറഞ്ഞു. കേസ് ശരിയായി അന്വേഷിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്ന് ദേശീയ വനിതാ കമീഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലം പറഞ്ഞു. നാടിനെ നടുക്കിയ സംഭവത്തില്‍ അന്വേഷണം തൃപ്തികരമല്ല. ഇക്കാര്യം സംബന്ധിച്ച് ഡി.ജി.പിയുമായി ചര്‍ച്ച നടത്തും.
നാളെ എല്ലാവര്‍ക്കും സംഭവിച്ചേക്കാവുന്ന ദുരന്തമാണിത്. ഇത് രാഷ്ട്രീയവത്കരിക്കാനാണ് ചിലരുടെ ശ്രമം. ഈ ദുരന്തത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്. അന്വേഷണത്തോട് നാട്ടുകാര്‍ സഹകരിക്കണം. നാട്ടുകാരുടെ സഹകരണം ഇപ്പോള്‍ ലഭിക്കുന്നില്ളെന്നും അവര്‍ പറഞ്ഞു.
സാമൂഹിക ഉന്നതിയുള്ള കേരളത്തില്‍ ഇത്തരം സംഭവം ഒട്ടും പ്രതീക്ഷിച്ചതല്ളെന്ന് കേന്ദ്ര പട്ടിക ജാതി കമീഷന്‍ ആര്‍.എല്‍. പുനിയ പറഞ്ഞു. വടക്കേ ഇന്ത്യയിലാണ് ഇത്തരം ദുരന്തങ്ങള്‍ അരങ്ങേറാറ്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ജില്ലാ കലക്ടര്‍ രാജമാണിക്യവുമായി പുനിയ ചര്‍ച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.