ജി.ഐ.ഒ പ്രതിഷേധിച്ചു
text_fieldsകോഴിക്കോട്: ദലിത് വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകത്തില്‍ ജി.ഐ.ഒ കേരള സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. പീഡനക്കേസുകളില്‍ നിയമപാലകരുടെ വീഴ്ചയും രാഷ്ട്രീയ ഇടപെടലും ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ഡല്‍ഹിയിലെ നിര്‍ഭയ വധത്തിനുശേഷമുള്ള നിയമപരിഷ്കരണം കൊണ്ട് സ്ത്രീകള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ക്ക് പരിഹാരമാകാത്ത സാഹചര്യത്തില്‍ സ്കൂള്‍തലം മുതലുള്ള ആസൂത്രണപദ്ധതികള്‍ സര്‍ക്കാര്‍ നടപ്പില്‍ വരുത്തണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് പി. റുക്സാന അധ്യക്ഷത വഹിച്ചു. റുഖിയ റഹ്മത്ത്, നാസിറ, എം.കെ. സുഹൈല എന്നിവര്‍ പങ്കെടുത്തു. ജി.ഐ.ഒ ഭാരവാഹികളായ അസ്ന, നബീല, ഷെറിന്‍ ഷഹന, നദ, തസ്നീം, റിസ്വ, മിസ്ന എന്നിവര്‍ ജിഷയുടെ അമ്മ രാജേശ്വരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.