ബുദ്ധിമാന്ദ്യമുള്ള 12കാരിയെ പീഡിപ്പിച്ച അയല്‍വാസി പിടിയില്‍
text_fields
പാലാ: ബുദ്ധിമാന്ദ്യമുള്ള പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച അയല്‍വാസിയായ 52കാരന്‍ പിടിയില്‍. രാമപുരം സ്വദേശി അപ്പുക്കുട്ടനെയാണ് രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പക്ഷാഘാതം വന്ന് നിരാലംബനായ പിതാവിനൊപ്പം താമസിക്കുന്ന, മാതാവ് ഉപേക്ഷിച്ചുപോയ ബുദ്ധിമാന്ദ്യമുള്ള സഹോദരിമാരില്‍ ഇളയകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇയാള്‍ നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നു. ബുധനാഴ്ച പ്രതി കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടുവന്ന ഡിഗ്രി വിദ്യാര്‍ഥിനിയായ മകള്‍ മാതാവിനോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.
വ്യാഴാഴ്ച രാവിലെ പഞ്ചായത്ത് അംഗം അറിയിച്ചതുപ്രകാരം പൊലീസത്തെി പ്രതിയെ കസ്റ്റഡിയിലെടുത്ത് കുട്ടിയെ പാലാ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കുട്ടി കടുത്ത ലൈംഗികപീഡനത്തിന് ഇരയായതായി കണ്ടത്തെി. കോട്ടയം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ അറിയിച്ചതനുസരിച്ച് ഉഴവൂര്‍ ഐ.സി.ഡി.എസ് സെന്‍ററിലെ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലത്തെി വിവരങ്ങള്‍ ശേഖരിച്ചു. വൈദ്യപരിശോധനക്കുശേഷം കുട്ടിയെ കോട്ടയം ചൈല്‍ഡ്ലൈന്‍ സെന്‍റിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.
മാതാവ് ഉപേക്ഷിച്ചുപോയ ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടികള്‍ മഠം വക സ്ഥാപനത്തില്‍ താമസിച്ച് പഠിച്ചുവരികയായിരുന്നു. ഏഴു വയസ്സുകാരനായ ഇളയ ആണ്‍കുട്ടി മഠത്തില്‍ താമസിച്ചാണ് പഠിക്കുന്നത്. രോഗിയായ പിതാവിനൊപ്പം താമസിക്കാന്‍ മധ്യവേനല്‍ അവധിക്ക് വീട്ടില്‍ എത്തിയതായിരുന്നു പെണ്‍കുട്ടികള്‍. ഭക്ഷണത്തിനുപോലും നിവൃത്തിയില്ലാത്ത കുടുംബത്തിലെ കുട്ടികള്‍ വീടിനോടു ചേര്‍ന്നു അങ്കണവാടിയില്‍ എത്തിയാണ് സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്നത്.
ശനിയാഴ്ചക്കുശേഷം ഇളയകുട്ടി ഭക്ഷണം കഴിക്കാന്‍ എത്തിയിരുന്നില്ല. അങ്കണവാടി അധ്യാപിക ഇതേപ്പറ്റി പത്താം ക്ളാസില്‍ പഠിക്കുന്ന സഹോദരിയോട് ചോദിച്ചപ്പോള്‍ ‘ഞാന്‍ വിളിച്ചാല്‍ അവള്‍ വരില്ല, വയറുവേദനയാണെന്ന്’ പറഞ്ഞ് വീട്ടില്‍ ഇരിക്കയാണെന്ന് പറഞ്ഞതായി അധികൃതര്‍ പറയുന്നു. തുടര്‍ന്ന് കുട്ടിയെ രാമപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വയറുവേദനയാണെന്നാണ് കുട്ടി ഡോക്ടറോട് പറഞ്ഞത്. ഇതിനുശേഷവും പ്രതി കുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് സൂചന.പക്ഷാഘാതം ബാധിച്ച പിതാവും ഇയാളുടെ വൃദ്ധപിതാവും ഉള്‍പ്പെടുന്ന കുടുംബത്തില്‍ ആശ്രയത്തിന് മറ്റാരുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.