അഞ്ചുതെങ്ങ് പീഡനം: പ്രതിയുടെ കാര്യത്തില്‍ സ്ഥിരീകരണമായില്ല
text_fieldsആറ്റിങ്ങല്‍: അഞ്ചുതെങ്ങില്‍ വീട്ടില്‍ അതിക്രമിച്ചുകയറി വൃദ്ധയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയുടെ കാര്യത്തില്‍ സ്ഥിരീകരണമായില്ല. കസ്റ്റഡിയിലുള്ളയാളുടെ തിരിച്ചറിയലും തെളിവ് ശേഖരണവും വൈകുന്നതാണ് കാരണം. കഴിഞ്ഞ ദിവസം വൈകുന്നേരം പ്രദേശവാസിയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ വ്യക്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇര നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്്.
കാസര്‍കോട് ജില്ലയില്‍ കഞ്ചാവ് വിറ്റകേസിലും അഞ്ചുതെങ്ങ്, കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ വിവിധ ക്രിമിനല്‍ കേസുകളിലും പ്രതിയാണിയാള്‍. കാപ്പ ചുമത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. ചികിത്സയിലുള്ള വൃദ്ധയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷമേ പ്രതിയുടെ കാര്യത്തില്‍ സ്ഥിരീകരണത്തിനും കൂടുതല്‍ തെളിവെടുപ്പിനും സാധ്യതയുള്ളൂ. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള വൃദ്ധക്ക് വെള്ളിയാഴ്ച ആശുപത്രി വിടാനാകുമെന്നാണ് കരുതുന്നത്. മൂന്നിന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വീടിന്‍െറ കതക് തകര്‍ത്ത് അകത്തുകടന്ന അക്രമി വൃദ്ധയെ മര്‍ദിച്ചവശയാക്കി പീഡിപ്പിക്കുകയായിരുന്നു.
വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചശേഷമാണ് അക്രമി അകത്തുകടന്നത്. അവശനിലയിലായ വൃദ്ധ ഏറെ നേരത്തിനുശേഷം അടുത്ത വീട്ടിലത്തെി കാര്യം പറയുകയായിരുന്നു. അവര്‍ വാര്‍ഡ് അംഗത്തെ വിവരം അറിയിച്ചു. വാര്‍ഡ് അംഗത്തിന്‍െറ സഹായത്തോടെ പുലര്‍ച്ചെ ആറോടെ അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലത്തെി. അവശനിലയിലായിരുന്ന വൃദ്ധയെ വര്‍ക്കല കോടതി മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. കോടതിയുടെ നിര്‍ദേശാനുസരണമാണ് വൃദ്ധയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ അഞ്ചുതെങ്ങ് പൊലീസ് കൊലപാതകശ്രമത്തിനാണ് ആദ്യം കേസെടുത്തത്. ഇത് വിവാദമായതോടെ രണ്ടാമത് മൊഴി രേഖപ്പെടുത്തി പീഡനമുള്‍പ്പെടെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.