Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2016 7:31 PM IST Updated On
date_range 6 April 2017 5:56 PM ISTപെരുമ്പാവൂര്‍ കൊലപാതകം സി.ബി.ഐക്ക് വിടാമെന്ന് രാജ്നാഥ് സിങ്
text_fieldsbookmark_border
തിരുവനന്തപുരം: പെരുമ്പാവൂരിലെ ജിഷ എന്ന ദലിത് പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകം സി.ബി.ഐ അന്വേഷണത്തിന് വിടാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്തി രാജ്നാഥ് സിങ് അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്‍െറ ശിപാര്‍ശ ലഭിച്ചാലുടന്‍ ഇക്കാര്യം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കേരളത്തില്‍ അമ്മമാരും സഹോദരിമാരും സുരക്ഷിതരല്ല. കവിയൂര്‍, കിളിരൂര്‍ കേസുകളിലെ വി.ഐ.പി.കളുടെ പേര് വെളിപ്പെടുത്തുമെന്നും അവരെ ശിക്ഷിക്കുമെന്നും പറഞ്ഞിട്ട് വാക്ക് പാലിക്കാത്തത് എന്തുകൊണ്ടാണെന്നും സിങ് ചോദിച്ചു. ചാത്തന്നൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story