യോഗ പാഠ്യവിഷയമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
text_fieldsന്യൂഡല്‍ഹി: ആരോഗ്യമുള്ള മനസ്സും ശരീരവും നിലനിര്‍ത്താന്‍ സ്കൂള്‍ സിലബസുകളില്‍ യോഗ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം.
ഇക്കാര്യമുന്നയിച്ച് മാനവവിഭവശേഷി മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചതായി ‘ആയുഷ്’ സഹമന്ത്രി ശ്രീപദ് യശോ നായിക് ലോക്സഭയെ അറിയിച്ചു. എന്നാല്‍ യോഗ നിര്‍ബന്ധമായും പഠിക്കണമെന്ന് നിര്‍ദേശിച്ചിട്ടില്ല. താല്‍പര്യമുള്ള കുട്ടികള്‍ക്ക് യോഗപരിശീലനത്തിന് സൗകര്യമൊരുക്കിയാല്‍ മതി.
അടുത്ത അധ്യയന വര്‍ഷം മുതല്‍ യോഗ സ്കൂള്‍ കരിക്കുലത്തിന്‍െറ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പൊലീസുകാര്‍ക്ക് യോഗ നിര്‍ബന്ധമാക്കിയിട്ടുണ്ട്. സൈനികര്‍ക്കും ഇത് ബാധകമാക്കാന്‍ പദ്ധതിയുണ്ട്. ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗദിനം ആചരിക്കാന്‍ ഒരുക്കം തുടങ്ങിയതായും നായിക് പറഞ്ഞു.
കഴിഞ്ഞവര്‍ഷമാണ് ജൂണ്‍ 21 യോഗാദിനമായി ആചരിക്കാന്‍ തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.