പുരട്ച്ചി തലൈവിക്ക് വോട്ടുപിടിക്കാന്‍ ഇക്കുറി തങ്കരാജ മധുരക്കില്ല
text_fieldsആലപ്പുഴ: കേരളംപോലെ തമിഴകവും തെരഞ്ഞെടുപ്പുചൂടില്‍ ഇളകിമറിയുകയാണ്. അത് ഓര്‍ക്കുമ്പോള്‍ 60കാരനായ തങ്കരാജന്‍െറ മനസ്സില്‍ രാഷ്ട്രീയം ഇരമ്പും. മധുര വത്തലകുണ്ട് സ്വദേശിയായ തങ്കരാജ എല്ലാ തെരഞ്ഞെടുപ്പിലും പുരട്ച്ചി തലൈവിയുടെ കൊടിയും പിടിച്ച് സൈക്ക്ളില്‍ വോട്ട് അഭ്യര്‍ഥിക്കുമായിരുന്നു. ഇവിടെ സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിന്‍െറ കൊടുമുടിയിലേക്ക് നീങ്ങുമ്പോള്‍ നാട്ടിലേക്ക് എങ്ങനെയെങ്കിലും എത്തിയാല്‍ മതിയെന്ന് തങ്കരാജ ആശിക്കുന്നുണ്ട്. ഇവിടുത്തെ പാര്‍ട്ടി പ്രവര്‍ത്തകരെ കാണുമ്പോള്‍ അറിയാതെ മുദ്രാവാക്യം വിളിച്ചുപോകും. എന്നാല്‍, വയറ്റിപ്പിഴപ്പ് മറന്ന് ‘അമ്മ’ക്കുവേണ്ടി ഓടാന്‍ ഇത്തവണ കഴിയില്ല. അതില്‍ ദു$ഖമുണ്ട്. ആലപ്പുഴ ബൈപാസിന്‍െറ നിര്‍മാണജോലിയിലാണ് ഇപ്പോള്‍ തങ്കരാജ.
ഭാര്യ പഞ്ചവര്‍ണവുമൊത്ത് തെരഞ്ഞെടുപ്പുകാലത്ത് ജയലളിതക്കുവേണ്ടി വോട്ടുപിടിക്കാന്‍ എത്തില്ളെന്ന് നാട്ടിലെ സുഹൃത്തുക്കളെ അറിയിച്ചിട്ടുണ്ട്. 25 വര്‍ഷം മുമ്പ് ജോലിതേടി കേരളത്തില്‍ എത്തിയതാണ്. കൊച്ചി പള്ളിമുക്ക് തെക്കുംപുറത്ത് ചെറിയ വീട് സ്വന്തമാക്കി അവിടെയാണ് താമസം. പഞ്ചവര്‍ണം കെട്ടിട നിര്‍മാണത്തൊഴിലാളിയാണ്. വോട്ട് രണ്ടുപേര്‍ക്കും ഇവിടെയാണ്. എന്നാല്‍, രാഷ്ട്രീയം തമിഴ്നാട്ടിലും. കുടുംബപരമായി രാഷ്ട്രീയമൊന്നുമില്ല. എന്നാല്‍, ചെറുപ്പംമുതലെ ജയലളിതയെയാണ് ഇഷ്ടം. നോട്ടീസ് വിതരണം ചെയ്യുക, സുഹൃത്തുക്കള്‍ക്കൊപ്പം വീടുകള്‍ കയറുക എന്നിങ്ങനെയായിരുന്നു അവിടെ തങ്കരാജയുടെ പ്രവര്‍ത്തനം. ഇപ്പോള്‍ മക്കളായ വീരമണി, വിജയ് എന്നിവരെ കാണാന്‍ മൂന്നോനാലോ മാസം കൂടുമ്പോള്‍ നാട്ടില്‍ പോകും. ഒരാള്‍ പ്ളസ് വണിലും ഒരാള്‍ പത്തിലും പഠിക്കുന്നു. തങ്കരാജയുടെ മാതാപിതാക്കളുടെ സംരക്ഷണയിലാണ് കുട്ടികള്‍.
പ്രചാരണസമയത്ത് പോകുന്നില്ളെങ്കിലും 14ന് അവിടുത്തെ മേളങ്ങള്‍ കാണാനും കുട്ടികളുടെ വിശേഷങ്ങള്‍ അറിയാനും ഭാര്യയുമൊത്ത് നാട്ടില്‍ പോകുമെന്ന് തങ്കരാജ പറഞ്ഞു. അടുത്തദിവസംതന്നെ കൊച്ചിയിലത്തെും. കാരണം, കൊച്ചിയിലെ തങ്ങളുടെ വോട്ട് ചെയ്യാന്‍ വേണ്ടി. എവിടെയായാലും വോട്ട് വോട്ടുതന്നെയാണ്. അത് നമ്മുടെ അവകാശമാണ്. അതിന് തമിഴ്നാടെന്നോ കേരളമെന്നോ വ്യത്യാസമില്ല. കേരളത്തില്‍ ഇടതുമുന്നണിക്ക് സാധ്യതയുണ്ടെന്ന തോന്നലാണ് തനിക്കുള്ളത്. കുട്ടികളുടെ പഠനം കഴിഞ്ഞ് തൊഴിലിലേക്ക് പോകാന്‍ കഴിയുന്നതുവരെ കേരളത്തില്‍ തങ്ങും. അതിനുശേഷം നാട്ടിലേക്ക് മടങ്ങണമെന്നാണ് ആഗ്രഹമെന്നും തങ്കരാജ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.