ജിഷ ആത്മരക്ഷാര്‍ഥം ആയുധം കരുതിയിരുന്നതായി പൊലീസ് മഹസര്‍
text_fieldsകൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥി ജിഷ ആത്മരക്ഷാര്‍ഥം തലയണക്കടിയില്‍ ആയുധം കരുതിയിരുന്നതായി പൊലീസ് മഹസര്‍. സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്ത ചെരിപ്പ് കോടതിയില്‍ ഹാജരാക്കാന്‍ വൈകിയെന്നും മഹസറില്‍ പറയുന്നു. കനാല്‍ റോഡിന്‍െറ സമീപത്ത് അടച്ചുറപ്പില്ലാത്ത വീട്ടിലാണ് ജിഷയും അമ്മയും കഴിഞ്ഞിരുന്നത്. അവിടെ സുരക്ഷിതത്വമില്ളെന്ന് തോന്നിയതിനാലാണ് ജിഷ ആയുധം കരുതിയത്. കൊലയെ തുടർന്ന് രക്തം പുരണ്ട സാധനങ്ങളുടെ ലിസ്റ്റാണ് മഹസറില്‍ പ്രധാനമായും ഉള്ളത്. ജിഷയുടെ മൃതദേഹം കിടന്ന സ്ഥലത്തിന്‍െറ കിഴക്ക് വശത്ത് പകുതി മടക്കിയ ഒരു പുല്‍പായ ഉണ്ടായിരുന്നുവെന്നും അതിലെ തലയണക്കുള്ളില്‍ വാക്കത്തി ഉണ്ടായിരുന്നെന്നും മഹസറില്‍ പറയുന്നു. ഇതിന് 48 സെന്‍റീമീറ്റർ നീളമുണ്ടെന്നും ജിഷയുടെ ചോരക്കറ രണ്ട് മീറ്ററോളം ഉയരത്തില്‍ തെറിച്ചെന്നും പൊലീസ് രേഖകളില്‍ ഉണ്ട് അതിനിടെ ജിഷ വധക്കേസില്‍ പൊലീസ് ഇതര സംസ്ഥാനക്കാരന്‍േറതെന്ന് തോന്നിക്കുന്ന പുതിയ രേഖാചിത്രം തയ്യാറാക്കി. സുരക്ഷാ കാരണങ്ങളാല്‍ ഇത് പരസ്യപ്പെടുത്തിയിട്ടില്ല. സംഭവം നടന്ന ദിവസം ഒരാളെ വീടിനടുത്തുള്ള കാവില്‍ കണ്ടതായുള്ള മൊഴിയെ തുടര്‍ന്ന് വീടിന് സമീപ പ്രദേശങ്ങളില്‍ പൊലീസ് പരിശോധന നടത്തി.
അതിനിടെ, ജിഷയെ രണ്ടു പേര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി സഹോദരി ദീപ പറഞ്ഞു. വീടു പണിക്ക് എത്തിയ രണ്ടു മലയാളികളാണ് ജിഷയെ ഭീഷണിപ്പെടുത്തിയത്. അമ്മയെയും മകളെയും ശരിപ്പെടുത്തുമെന്നും അവര്‍ മോശമായി പെരുമാറിയെന്നും ജിഷ തന്നോട് പറഞ്ഞിരുന്നു. തനിക്ക് ഇതര സംസ്ഥാനക്കാരനായ സുഹൃത്തില്ളെന്നും ദീപ പറഞ്ഞു.
തനിക്ക് ഹിന്ദി സംസാരിക്കാന്‍ അറിയില്ല. മാധ്യമങ്ങള്‍ തന്നെക്കുറിച്ച് മോശമായ വാര്‍ത്തകള്‍ നല്‍കുന്നത് നിര്‍ത്തണമെന്നും ദീപ ആവശ്യപ്പെട്ടു. അറിയാവുന്ന കാര്യങ്ങള്‍ പൊലീസിനോടും വനിതാ കമീഷനോടും പറഞ്ഞിട്ടുണ്ട്. ജിഷ തന്‍െറ ചോരയാണ്. ജിഷയെ കൊന്നിട്ട് തനിക്ക് എന്തു കിട്ടാനാണെന്നും ദീപ ചോദിച്ചു.
അമ്മയുടെ തറവാട്ട് വീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി പെരുമ്പാവൂരിലെ വീട്ടിലേക്ക് വന്നിട്ടില്ല. ഒരു ദിവസം പോലും അവധിയെടുക്കാതെ ജോലി ചെയ്താണ് ജീവിക്കുന്നത്. തനിക്കെതിരെയുള്ള അപവാദ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ദീപ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.