കേരളത്തെ ഗുജറാത്താക്കരുതെന്ന് മോദിയോട് ആൻറണി
text_fieldsഎറണാകുളം: ബി.ജെ.പി ശക്തിപ്പെടുന്നത് കേരളത്തിന് അപകടമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആൻറണി. കേരളത്തെ ഗുജറാത്താക്കരുതെന്ന് ആൻറണി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. ബി.ജെ.പി കേരളത്തിലെ സമാധാന ജീവിതത്തിന് ഭീഷണിയാണ്. കേരളീയർ മതസൗഹാർദത്തോടെ ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് ജീവിച്ചോെട്ടയെന്നും ആൻറണി പറഞ്ഞു. എറണാകുളം പ്രസ്ക്ലബ്ബിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് മല്‍സരം. മഞ്ചേശ്വരത്തും കാസര്‍കോട്ടുമാണ് യു.ഡി.എഫ്-ബി.ജെ.പി. മല്‍സരം നടക്കുന്നതെന്നും ആൻറണി പറഞ്ഞു.
മോദി കേരളത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾ നിരാശാജനകമാണെന്നും ആൻറണി പറഞ്ഞു. കാർഷിക മേഖല തകർച്ചയുടെ വക്കിലെത്തിയിട്ടും കേന്ദ്രം ചെറുവിരൽ അനക്കിയില്ല. വികസനത്തിനായി 2022 വരെ കാത്തിരിക്കണമെന്ന് പറയുകയാണ് മോദി ചെയ്തതെന്നും ആൻറണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.