വെടിക്കെട്ട് ദുരന്തം: പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിത്തുടങ്ങി
text_fields
അന്വേഷണത്തെ ബാധിക്കുമെന്ന കാരണം പറഞ്ഞാണ് ചാത്തന്നൂര്‍ എ.സി.പി, പരവൂര്‍ സി.ഐ അടക്കമുള്ളവരെയാണ് സ്ഥലം മാറ്റുന്നത്
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന് ഒരു മാസം തിരയവെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി തുടങ്ങി. ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണം ക്ഷേത്ര ഭാരവാഹികളിലും വെടിക്കെട്ട് കരാറുകാരിലും ഒതുങ്ങിയതോടെ സന്നദ്ധത അറിയിച്ച പൊലീസ് ഉദ്യോഗസ്ഥരെയാണ് മാറ്റുന്നത്.
വെടിക്കെട്ട് നടത്തുന്നതിലെ അനുമതി സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കെ പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളില്‍ നിന്ന് പോലും മൊഴിയെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. ഉന്നതതല നിര്‍ദേശ പ്രകാരം ക്ഷേത്ര ഭാരവാഹികളിലേക്കും വെടിക്കെട്ട് നടത്തുന്നവരിലേക്കും ചുരുക്കകയാണ് അന്വേഷണ സംഘം ചെയ്തത്.
നിലവിലുള്ള ഉദ്യോഗസ്ഥര്‍ തുടരുന്നത്. ഇപ്പോള്‍ ഇളക്കി പ്രതിഷ്ഠയ്ക്ക് വിധേയരായ ഉദ്യോഗസ്ഥരെല്ലാം നേരത്തേ തന്നെ മാറാന്‍ സന്നദ്ധത അറിയിച്ചവരാണ്.ദുരന്തമുണ്ടായത് തങ്ങളുടെ വീഴ്ച കൊണ്ടല്ളെന്ന ഉറച്ച നിലപാടിലാണ് ഇപ്പോഴും പൊലീസ്. വെടിക്കെട്ട് തടയാന്‍ ശ്രമിച്ചതിനെ സാധൂകരിക്കുന്ന തെളിവുകള്‍ പൊലീസിന്‍െറ പക്കലുണ്ട്.
പൊലീസിന് വീഴ്ചയുണ്ടായെന്ന ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാണ് ഇപ്പോഴത്തെ നടപടികള്‍. ക്രൈംബ്രാഞ്ചും ഇതിനെ അനുകൂലിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പായതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍െറ അനുമതിയോടെയാണ് സ്ഥലം മാറ്റങ്ങള്‍.വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പട്ട് കടുത്ത നിലപാട് എടുക്കുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്ത സിറ്റി പൊലീസ് കമ്മീഷണര്‍ പി.പ്രകാശിനെ സ്ഥലം മാറ്റില്ല.
ചാത്തന്നൂര്‍ എ.സി.പി എം.എസ്.സന്തോഷ്, പരവൂര്‍ സി.ഐ എസ്. ചന്ദ്രകുമാര്‍, എസ്.ഐ ജസ്റ്റിന്‍ ജോണ്‍ തുടങ്ങിയവര്‍ക്ക് മാറ്റമുണ്ട്.ഇവരെല്ലാം പരവൂര്‍ വിടാന്‍ ആഗ്രഹിച്ചവരാണ്,സ്ഥലം മാറ്റത്തിനായി സി.ഐ നേരത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.