സോണിയ ഗാന്ധിക്കെതിരായ പരാമർശം: മോദി മാപ്പുപറയണമെന്ന് ആൻറണി
text_fieldsകോട്ടയം: അഗസ്റ്റ വെസ്റ്റ്ലൻഡ് ഇടപാടുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ നടത്തിയ പരാമർശങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പുപറയണെമന്ന് കോൺഗ്രസ് നേതാവ് എ.കെ. ആൻറണി. പാര്‍ലമെൻറില്‍ പറയാത്തത് മൈതാന പ്രസംഗത്തില്‍ പറയുന്ന മോദിയുടെ നടപടി നിലവാരമില്ലാത്തതാണെന്നും ആൻറണി പറഞ്ഞു.
ആരോപണങ്ങള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയ പകപോക്കലാണ്. സോണിയ സര്‍ക്കാറിെൻറയോ കരാറിെൻറയോ ഭാഗമായിട്ടില്ല. അവരെ വെറുതെ ഇതിലേക്ക് വലിച്ചിഴക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.പി.എ സര്‍ക്കാറിെൻറ കാലത്താണ് കരാര്‍ ഉണ്ടാക്കിയത്. ഇതില്‍ അപാകത കണ്ടെത്തിയതും സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതും കരാര്‍ റദ്ദാക്കിയതും യു.പി.എ സര്‍ക്കാര്‍ തന്നെയാണ്. കേസ് ആരംഭ ഘട്ടത്തിലായതിനാല്‍ അന്ന് നിയമ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കാതെ പോയി. എന്നാല്‍ ഇപ്പോള്‍ തടസങ്ങൾ നീങ്ങിയിട്ടും നടപടിയെടുക്കാതെ കമ്പനിയെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലുള്‍പ്പെടുത്തുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. പ്രധാന അന്വേഷണ ഏജൻസികളായ സി.ബി.ഐ, എന്‍ഫോഴ്സ്മെൻറ്, ഐ.ബി എന്നിവയൊക്കെ പ്രധാനമന്ത്രിയുടെ കൈയിലാണ്. കുറ്റവാളികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.