അഴിമതികൾ പുറത്തുവരുമ്പോഴാണ് സോണിയക്ക് ദേശസ്‌നേഹം ഓര്‍മ്മ വരുന്നത്- അമിത് ഷാ
text_fieldsതൃശ്ശൂര്‍: ഒരോ അഴിമതികളും പുറത്തുവരുമ്പോഴാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ദേശസ്‌നേഹം ഓര്‍മ്മ വരുന്നതെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സോണിയ ഗാന്ധിയുടെ പുത്രസ്‌നേഹവും അഴിമതി പ്രേമവും ജനങ്ങൾക്ക് അറിയാമെന്നും അമിത് ഷാ തൃശൂർ കയ്പമംഗലത്ത് എൻ.ഡി.എ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പറഞ്ഞു. ഭൂമിയിലും ആകാശത്തും പാതാളത്തിലും വരെ അഴിമതി നടത്തിയവരാണ് യു.പി.എ സര്‍ക്കാര്‍. റിമോട്ട്കണ്‍ട്രോള്‍ കൊണ്ട് ആ സര്‍ക്കാരിനെ നിയന്ത്രിച്ചത് സോണിയ ഗാന്ധിയായിരുന്നു. അഴിമതിക്കാരെ കുടുക്കുമെന്ന മോദി സര്‍ക്കാറിൻെറ തീരുമാനത്തിൻ സോണിയ ഗാന്ധി വികാരാധീനയാകേണ്ടന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
യു.പി.എ സർക്കാർ ഭരിക്കുന്ന സമയത്തും കേരളത്തിൽ കോൺഗ്രസ് ഭരിച്ചിരുന്നു. എന്ത് വികസനമാണ് അവർ കൊണ്ട് വന്നത്. 90 വയസ്സുള്ള വി.എസിനെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പിനെ നേരിടുന്ന സി.പി.എമ്മിനെ പിണറായി വിജയനാണ് യഥാർത്ഥത്തിൽ ഭരിക്കുന്നത്. ബി.ജെ.പി വർഗീയമാണെന്ന് പറഞ്ഞ് നടക്കുന്നവർ തങ്ങൾ ഭരിക്കുന്ന 14 സംസ്ഥാനങ്ങളിലെ വികസനം കാണട്ടേയെന്നും അമിത് ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.