നേര്യമംഗലം വനത്തില്‍ തള്ളിയ 300 ടണ്‍ മാലിന്യം നീക്കണമെന്ന് ഗ്രീന്‍ ട്രൈബ്യൂണല്‍
text_fieldsഅടിമാലി: നേര്യമംഗലം വനമേഖലയില്‍ തള്ളിയ മാലിന്യശേഖരം കണ്ടത്തെി അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പിന് ദേശീയ ഗ്രീന്‍ ട്രൈബ്യൂണലിന്‍െറ നിര്‍ദേശം. വനമേഖലയില്‍ 300 ടണ്‍ മാലിന്യമാണ് തള്ളിയതെന്നും ഇവ അടിയന്തരമായി നീക്കണമെന്നും കാണിച്ചാണ് ട്രൈബ്യൂണലിന്‍െറ നിര്‍ദേശം. പരിസ്ഥിതി പ്രവര്‍ത്തകര്‍ 2010 മാര്‍ച്ച് 22ന് ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ട്രൈബ്യൂണലിന് പരാതി നല്‍കി. ഇത് സ്വീകരിച്ച ട്രൈബ്യൂണല്‍ വനം വകുപ്പിനോട് വിശദീകരണം തേടിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് വനം വകുപ്പിന്‍െറ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് ട്രൈബ്യൂണലില്‍നിന്ന് ലഭിച്ച നിര്‍ദേശത്തിന്‍െറ പകര്‍പ്പ് കഴിഞ്ഞ ദിവസം നേര്യമംഗലം റേഞ്ച് ഓഫിസര്‍ക്ക് കിട്ടി.
അപ്പോള്‍ മാത്രമാണ് നേര്യമംഗലത്തെ മാലിന്യം സംബന്ധിച്ച ഇത്തരമൊരു പരാതിയെക്കുറിച്ച് വനപാലകര്‍പോലും അറിയുന്നത്. വനപാലകര്‍ക്ക് ലഭിച്ച ഉത്തരവില്‍ നേര്യമംഗലം വനമേഖലയില്‍ മാലിന്യം തള്ളിയത് വനപാലകരുടെ അറിവോടെയാണെന്നും അന്നത്തെ കാലത്തെ വനപാലകര്‍ സമ്മതം നല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് 300 ടെണ്‍ മാലിന്യം ഇവിടെ തള്ളിയതെന്നും ട്രൈബ്യൂണല്‍ ഉത്തരവില്‍ പറയുന്നുണ്ട്. കൂടാതെ, തള്ളിയതില്‍ കൂടുതലും മെഡിക്കല്‍ മാലിന്യമാണെന്നും ഇന്ന് വന്യജീവികളുടെ ജീവന് ഭീക്ഷണിയായിരിക്കുകയാണെന്നും ഉത്തരവില്‍ പറയുന്നു.
ഇതര ജില്ലകളില്‍നിന്നുള്ള മെഡിക്കല്‍ മാലിന്യവും ഇടുക്കിയിലെ ചില പഞ്ചായത്തുകളില്‍നിന്നുള്ള മാലിന്യവും നാളുകളായി നേര്യമംഗലം വനത്തിലാണ് തള്ളുന്നത്. ഇതുസംബന്ധിച്ച വനപാലകര്‍ പരിശോധന കര്‍ശനമാക്കിയതോടെയാണ് കഴിഞ്ഞയാഴ്ച ഒരു ലോറി മാലിന്യം വനപാലകര്‍ പിടികൂടിയത്. ഇതിനുശേഷം മാലിന്യം പിടിച്ചതുമായി ബന്ധപ്പെട്ട് ചില വനപാലകര്‍ക്ക് വധഭീഷണിവരെ ഉയര്‍ന്നിരുന്നു. വനപാലകര്‍ ഇതുസംബന്ധിച്ച് കുട്ടമ്പുഴ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.