#PoMoneModi, മോദിക്ക് പരിഹാസവുമായി സോഷ്യൽമീഡിയ
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിനിടെ കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സോഷ്യൽമീഡിയൽ പ്രതിഷേധം.#PoMoneModi എന്ന ഹാഷ് ടാഗ് ഉപയോഗിച്ചാണ് ട്വിറ്ററിലും ഫേസ്ബുക്കിലും പ്രധാനമന്ത്രിയുടെ വാദങ്ങളെ പൊളിച്ചടുക്കുന്നത്. മോദിയുടെ സംസ്ഥാനമായ ഗുജറാത്തിനെയും കേരളത്തെയും താരതമ്യം ചെയ്താണ് പ്രധാനമായും ട്രോളുകൾ. രാജ്യത്തെ വിവിധതരം വികസന സൂചികകളിൽ ഒന്നാം സ്ഥാനം കൈവരിക്കുന്ന കേരളത്തെ പ്രധാനമന്ത്രി അപമാനിച്ചതായാണ് സോഷ്യൽമീഡിയയുടെ പ്രതികരണം. ഇന്നലെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മോദിയുടെ വാദങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു. ഇന്ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ഇക്കാര്യത്തിൽ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.