മതനിരപേക്ഷത തകര്‍ക്കാന്‍ അനുവദിക്കരുത് –ടീസ്റ്റ സെറ്റല്‍വാദ്
text_fieldsതിരുവനന്തപുരം: കേരളത്തിലെ മതനിരപേക്ഷത തകര്‍ക്കാന്‍ സംഘ്പരിവാര്‍ ശക്തികളെ അനുവദിക്കരുതെന്ന് ടീസ്റ്റ സെറ്റല്‍വാദ്. ഫാഷിസ്റ്റ് വിരുദ്ധ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മോദിയുടെ ഗുജറാത്ത് മോഡല്‍ ഉന്നതജാതിക്കാരുടെ വികസനമാണ്. ജിഷയുടെ കൊലപാതകത്തിനെതിരെ ശബ്ദിക്കുന്ന പ്രധാനമന്ത്രി ഹൈദരാബാദിലെ രോഹിത് വെമുലയുടെ ആത്മഹത്യയിലും ഹരിയാനയിലും മഹാരാഷ്ട്രയിലും നടന്ന ദലിത് കൂട്ടക്കൊലകളിലും നിശ്ശബ്ദത പാലിച്ചു. കര്‍ഷകരുടെ ഭൂമി വന്‍ വ്യവസായികള്‍ക്കായി ഏറ്റെടുക്കുന്നു. ഇങ്ങനെ പൊതുസമ്പത്ത് സ്വകാര്യ മുതലാളിമാര്‍ക്ക് നല്‍കുന്നതിനെയാണ് മോദി ‘ഗുജറാത്ത് മോഡല്‍’ എന്ന് വിളിക്കുന്നത്. മോദിയുടെ ഫാഷിസ്റ്റ് നിലപാടും ദലിത് വിരുദ്ധതയും മലയാളികള്‍ തിരിച്ചറിയണമെന്ന് അവര്‍ പറഞ്ഞു
.സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഭരണവര്‍ഗങ്ങളുടെ വികസനമാണ് ഉണ്ടായതെന്ന് പ്രഫ. ബി. രാജീവന്‍ അഭിപ്രായപ്പെട്ടു. ജീര്‍ണിച്ച ജനാധിപത്യത്തില്‍ ഉപരിവര്‍ഗ മര്‍ദനത്തിന്‍െറ ഇരകളായ ദലിത് -ആദിവാസി വിഭാഗങ്ങളെയാണ് നരേന്ദ്ര മോദി മാടിവിളിക്കുന്നത്. സി.കെ. ജാനു എന്‍.ഡി.എ സ്ഥാനാര്‍ഥിയായതും ഈ വഴിയിലൂടെയാണ്. ഉപരിതല മുദ്രാവാക്യങ്ങള്‍കൊണ്ട് ഈ ഫാഷിസത്തെ നേരിടാനാവില്ളെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കിടെക്ട് ജി. ശങ്കര്‍ അധ്യക്ഷതവഹിച്ചു.എം.എം. സോമശേഖരന്‍, പ്രഫ. പി.ജെ. ജെയിംസ്, എന്‍. സുബ്രഹ്മണ്യന്‍, വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.