സുരേഷ്ഗോപിയോട് ലജ്ജ തോന്നുന്നു
text_fieldsപാവറട്ടി: നരാധമനായ നരേന്ദ്ര മോദിയുടെ അടിമയെന്ന അവസ്ഥയിലേക്ക് മാറിയ നടന്‍ സുരേഷ് ഗോപിയോട് തനിക്ക് ലജ്ജ തോന്നുകയാണെന്ന് സംവിധായകന്‍ കമല്‍. അവനവന് ഒരു പദവി കിട്ടുന്നത് വരെ മാത്രമാണ് ആദര്‍ശമെന്നും കെ.പി.സി.സി പ്രസിഡന്‍റും സുരേഷ് ഗോപിയും ഇതിന് ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പുവ്വത്തൂരില്‍ എല്‍.ഡി.എഫ് സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കമല്‍. വി.എം. സുധീരന്‍ അഴിമതി വിഴുങ്ങുക മാത്രമല്ല അതിന് മുകളില്‍ കയറിയിരിക്കുകയുമാണ്. കേരളത്തെ സോമാലിയയോട് ഉപമിച്ചതിലൂടെ ഒരു രാഷ്ട്രത്തെ അവഹേളിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്.സര്‍വകലാശാലകളില്‍ വലതുപക്ഷ സമീപനം മാത്രം മതി എന്ന നിലപാടാണിന്ന്.
അതിനെ പ്രതിരോധിക്കുന്നവര്‍ രാജ്യദ്രോഹികളാകുന്നു. മുമ്പ് സാംസ്കാരിക ഇടമായിരുന്ന ആല്‍ത്തറകളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശമില്ളെന്ന ബോര്‍ഡ് വെച്ച് മതകേന്ദ്രങ്ങളാക്കി. ബി.ജെ.പിയുടെ പൂര്‍ണരൂപം പോലും അറിയാത്തയാളാണ് കായികതാരം ശ്രീശാന്തെന്നും കമല്‍ പരിഹസിച്ചു. സാഹിത്യകാരന്‍ വൈശാഖന്‍ അധ്യക്ഷത വഹിച്ചു.ജയരാജ് വാര്യര്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, അരവിന്ദ് ചൂണ്ടല്‍, ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ്, കവി രാവുണ്ണി എന്നിവര്‍ സംസാരിച്ചു. പി.ജി. സുബിദാസ് സ്വാഗതവും ഷാജി കാക്കശേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.