സോമാലിയ ബഹുദൂരം പിന്നില്‍
text_fieldsശിശുമരണനിരക്ക് അടക്കമുള്ള മനുഷ്യവികസന സൂചികയുടെ കാര്യത്തില്‍ കേരളവും സോമാലിയയും തമ്മില്‍ ഒരുവിധ താരതമ്യത്തിനും പ്രസക്തിയില്ല. സോമാലിയയിലെ ശിശുമരണനിരക്ക് 90 ആണ്. അഥവാ, 1000ല്‍ 90 കുട്ടികള്‍ക്കും മണിക്കൂറുകളുടെമാത്രം ആയുസ്സ്. കേരളത്തില്‍ ഇത് 12ഉം ദേശീയ നിരക്ക് 40ഉമാണ്.
മറ്റൊരര്‍ഥത്തില്‍ ഇന്ത്യയില്‍തന്നെ ശിശുമരണനിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളം. അഞ്ചു വയസ്സിനുതാഴെയുള്ള കുട്ടികളുടെ മരണനിരക്ക് സോമാലിയയില്‍ 146ഉം കേരളത്തില്‍ 14ലുമാണ്. ദേശീയനിരക്ക് 69. പോഷകാഹാരക്കുറവിന്‍െറ നിരക്ക് സോമാലിയയില്‍ 42 ശതമാനവും കേരളത്തില്‍ അഞ്ചില്‍ താഴെയുമാണ്.
കടുത്ത ദാരിദ്ര്യമനുഭവിക്കുന്ന സോമാലിയയില്‍ ഒരാള്‍ക്ക് ഒൗദ്യോഗിക വിദ്യാഭ്യാസത്തിനായി 4.8 വര്‍ഷം ലഭിക്കുമ്പോള്‍ കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുള്ള കൊഴിഞ്ഞുപോക്കിന്‍െറ നിരക്ക് കണക്കാക്കിയിരിക്കുന്നത് 0.27 ശതമാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.