മുഖ്യമന്ത്രിക്കെതിരെ സരിത ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കി
text_fieldsകൊച്ചി: മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്കെതിരായ സുപ്രധാന ഡിജിറ്റല്‍ തെളിവുകള്‍ സോളാര്‍ കമീഷന് കൈമാറിയെന്ന് സരിത എസ്. നായര്‍. വിവാദ കത്തിലെ വിവരങ്ങള്‍ സാധൂകരിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും അടങ്ങിയ പെന്‍ഡ്രൈവ്, ഒരു സീഡി, ചിത്രങ്ങള്‍ എന്നിവയാണ് വെള്ളിയാഴ്ച കമീഷന് കൈമാറിയത്. കത്തില്‍ പരാമര്‍ശിക്കുന്നവരില്‍ നാലുപേര്‍ ലൈംഗികമായി ചൂഷണം ചെയ്യുന്ന വിഡിയോകള്‍ കൈമാറിയെന്നും ഇതില്‍ മുന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, മന്ത്രി എ.പി. അനില്‍കുമാര്‍ എന്നിവരുള്‍പ്പെട്ട വിഡിയോകളും മന്ത്രിമാരായ അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ നടത്തുന്ന അശ്ളീല സംഭാഷണവുമുണ്ടെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.
കൂടുതല്‍ പേരുകള്‍ പുറത്തുപറയാന്‍ താല്‍പര്യമില്ളെന്നും തന്‍െറ സ്വകാര്യതയെ ബാധിക്കുമെന്നും അവര്‍ പറഞ്ഞു. മല്ളേലില്‍ ശ്രീധരന്‍ നായരോടൊപ്പം ഉമ്മന്‍ ചാണ്ടിയെ കണ്ടിരുന്നെന്ന ആരോപണം തെളിയിക്കുന്ന ദൃശ്യങ്ങളാണ് സരിത കമീഷന് കൈമാറിയത്. ഈ ദൃശ്യങ്ങള്‍ അടക്കമുള്ള ചില തെളിവുകള്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിടുമെന്നും സരിത പറഞ്ഞു. താന്‍ പ്രതിയായ ഒരുകേസ് ഒതുക്കിത്തീര്‍ക്കാന്‍ വാദിയുമായി മുഖ്യമന്ത്രി സംസാരിക്കുന്നതിന്‍െറ തെളിവുകളും കമീഷനില്‍ ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍, ഈ കേസ് ഇപ്പോഴും തുടരുകയാണെന്നും ഏതുകേസാണെന്ന് വ്യക്തമാക്കാനാകില്ളെന്നും സരിത പറഞ്ഞു.
ജിക്കുമോന്‍ അയച്ച ഇ-മെയില്‍ സന്ദേശങ്ങളും സമര്‍പ്പിച്ചവയിലുണ്ട്. പി.സി. വിഷ്ണുനാഥ് എം.എല്‍.എയുമായുള്ള ബന്ധം വ്യക്തമാക്കുന്ന രേഖകള്‍, മോന്‍സ് ജോസഫ് എം.എല്‍.എ വഴി സമര്‍പ്പിച്ച സോളാര്‍ തെരുവുവിളക്ക് പദ്ധതി വിശദാംശങ്ങള്‍, മുഖ്യമന്ത്രിക്കെതിരായി ഡല്‍ഹി കോടതിയിലുള്ള കേസിന്‍െറ വിശദാംശങ്ങള്‍, മുഖ്യമന്ത്രിയുടെ മുന്‍ പേഴ്സനല്‍ സ്റ്റാഫ് ടെനി ജോപ്പനും എന്‍. സുബ്രഹ്മണ്യവും തമ്മിലുള്ള ഇ-മെയില്‍ സന്ദേശങ്ങളുടെ വിവരങ്ങള്‍, ബെന്നി ബഹനാന്‍-സരിതയുടെ ബന്ധു വിനുകുമാര്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി വാസുദേവ ശര്‍മ-സരിത നായര്‍ എന്നിവരുടെ സംഭാഷണം, സരിതയുടെ ശബ്ദം, വിനുകുമാറിന്‍െറ ശബ്ദം, കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി മുഖേന സമര്‍പ്പിച്ച സോളാര്‍ പദ്ധതി നിര്‍ദേശം സംബന്ധിച്ച വിശദാംശങ്ങള്‍, അനര്‍ട്ട്, സുരാന എന്നിവയുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകളുടെ വിശദാംശങ്ങള്‍, മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യവുമായുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ തുടങ്ങിയവയുടെ വിശദാംശങ്ങളാണ് സരിത കമീഷന് കൈമാറിയത്. മുഖ്യമന്ത്രി തന്നെ ശാരീരികമായി ബുദ്ധിമുട്ടിക്കുന്നതിന്‍െറ ദൃശ്യങ്ങള്‍ ഉണ്ട്. അത് മറ്റൊരാളുടെ കൈവശമാണ്. അവര്‍ അത് രണ്ടുദിവസത്തിനകം നേരിട്ടോ താന്‍ മുഖേനയോ കമീഷനില്‍ സമര്‍പ്പിക്കും. ആ ദൃശ്യങ്ങളുടെ ഫോട്ടോയും ഉണ്ട്. അദ്ദേഹത്തിന്‍െറ കൂടെയുള്ളവര്‍തന്നെയാണ് ഫോട്ടോ എടുത്തിട്ടുള്ളതെന്നും സരിത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.