ലിബിയ: ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതം -കേന്ദ്രമന്ത്രി
text_fieldsകോഴിക്കോട്: ലിബിയയില്‍ നിന്നത്തെിയവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്തില്ളെന്ന ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. ഗള്‍ഫ് നാടുകളിലും മറ്റ് രാജ്യങ്ങളിലുമുള്ള പ്രവാസി മലയാളികള്‍ക്കുവേണ്ടി നിരവധി കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയില്‍ ഏറെ പങ്കുവഹിച്ചവരാണ് മലയാളികള്‍. അവരെ എന്നും ആദരവോടെയാണ് കേന്ദ്രസര്‍ക്കാര്‍ നോക്കിക്കാണുന്നത്. പ്രധാനമന്ത്രി പ്രവാസികളുടെ കാര്യത്തില്‍ പ്രത്യേക താല്‍പര്യവുമെടുക്കുന്നുണ്ട്. സൗദിയിലെ മലയാളികളുടെ താമസസ്ഥലത്തുപോയ ഏക പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ആദിവാസികളുടെ പ്രശ്നങ്ങള്‍ നേരിട്ടറിഞ്ഞ വ്യക്തിയാണ് പ്രധാനമന്ത്രി. സോഷ്യല്‍ ആക്ടിവിസ്റ്റ് എന്ന നിലക്ക് അദ്ദേഹം ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദിവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് ‘സോമാലിയ’ പരാമര്‍ശം നടത്തിയത്. മലയാളികളെ അപമാനിക്കാന്‍ വേണ്ടിയല്ളെന്നും സുരേഷ് പ്രഭു പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒന്നാകുമെന്നും ഇപ്പോള്‍ പരസ്പരം പഴിപറയുന്നതും ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വോട്ടര്‍മാരുടെ കണ്ണില്‍പൊടിയിടാനുള്ള തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫുകാര്‍ എല്‍.ഡി.എഫ് മോശമാണെന്നും എല്‍.ഡി.എഫുകാര്‍ യു.ഡി.എഫ് മോശമാണെന്നും പറയുന്നു. ഇരുപാര്‍ട്ടികളും മോശമാണ് എന്നതാണ് ഇത് തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് ടി.പി. ജയചന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ പി. ജിതേന്ദ്രന്‍, ടി. ബാലസോമന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.