തെരഞ്ഞെടുപ്പിന് കനത്ത സുരക്ഷ; 120 കമ്പനി കേന്ദ്രസേന എത്തി
text_fieldsതിരുവനന്തപുരം: സംഘര്‍ഷസാധ്യതകളും അനിഷ്ടസംഭവങ്ങളും ഒഴിവാക്കി തെരഞ്ഞെടുപ്പ് നടത്താന്‍ വിപുല സജ്ജീകരണങ്ങളുമായി പൊലീസ്. സ്പെഷല്‍ യൂനിറ്റുകളില്‍നിന്നുള്ള ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തി ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഇതു കൂടാതെ 120 കമ്പനി കേന്ദ്രസേന കൂടി എത്തിയിട്ടുണ്ട്.
അക്രമസാധ്യത പൂര്‍ണമായും ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ്, ഇന്തോ തിബത്ത് ബോര്‍ഡര്‍ പൊലീസ് ഫോഴ്സ് (ഐ.ടി.ബി.പി), സഹസ്ത്ര സീമാ ബാല്‍ ആംഡ് പൊലീസ് ഫോഴ്സ് (എസ്.എസ്.ബി) എന്നീ വിഭാഗങ്ങളില്‍നിന്നുള്ള ഭടന്മാരാണ് എത്തിയിട്ടുള്ളത്.
കേരളത്തില്‍ കൂടുതല്‍ കേന്ദ്രസേനയെ എത്തിക്കണമെന്ന് ബി.ജെ.പി സംസ്ഥാനഘടകം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.സംസ്ഥാനത്ത് ആകെ 1233 സംഘര്‍ഷസാധ്യതാ ബൂത്തുകളാണുള്ളത്. ഇതില്‍ 711 ഇടങ്ങളില്‍ ഗുരുതര പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ സംഘര്‍ഷസാധ്യതാ ബൂത്തുകള്‍. ഇവിടങ്ങളില്‍ രാത്രികാല പട്രോളിങ്ങും കേന്ദ്ര, സംസ്ഥാന സേനകളുടെ മാര്‍ച്ച് പാസ്റ്റും ശക്തമാക്കും.
മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അടിപിടിക്കേസുകളില്‍ പ്രതികളാക്കപ്പെട്ടവരെ നിരീക്ഷിക്കാന്‍ ഷാഡോ പൊലീസിന്‍െറ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്. മലയോര, അതിര്‍ത്തി ഗ്രാമങ്ങളിലെ 60 ഒറ്റപ്പെട്ട ബൂത്തുകളില്‍ നക്സല്‍ വിരുദ്ധ പരിശീലനം ലഭിച്ചിട്ടുള്ള സി.ആര്‍.പി.എഫ് ജവാന്മാരെ നിയോഗിക്കും. ആദിവാസി ഊരുകളില്‍ കേരള പൊലീസിനോടൊപ്പം കേന്ദ്രഭടന്മാരും റോന്തുചുറ്റും.
വോട്ടര്‍മാരെ ബൂത്തുകളിലത്തെിക്കാന്‍ വേണ്ട നടപടി ഇവര്‍ കൈക്കൊള്ളും. വ്യാജമദ്യമൊഴുക്കാനും വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാനുമുള്ള സാഹചര്യം മുന്‍നിര്‍ത്തിയാണ് നടപടി. ബറ്റാലിയന്‍ എ.ഡി.ജി.പി അനില്‍കാന്ത് (നോഡല്‍ ഓഫിസര്‍), ഇന്‍േറണല്‍ സെക്യൂരിറ്റി ഐ.ജി ബല്‍റാംകുമാര്‍ ഉപാധ്യായ (അസി. നോഡല്‍ ഓഫിസര്‍) എന്നിവരാണ് സുരക്ഷാക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.