ബി.ഡി.ജെ.എസ് ഉണ്ടാക്കിയത് യു.ഡി.എഫിനായി: കോടിയേരി
text_fieldsആലപ്പുഴ: ബി.ഡി.ജെ.എസ് ഉണ്ടാക്കിയത് യു.ഡി.എഫിനെ വിജയിപ്പിക്കാനുള്ള ശ്രമത്തിൻെറ ഭാഗമായാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍.ഡി.എഫിന് വോട്ടുകുറക്കുകയാണ് വെള്ളാപ്പള്ളിയുടെ ലക്ഷ്യം. ഉമ്മന്‍ചാണ്ടി കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന അതാണ് ചൂണ്ടിക്കാണിക്കുന്നത്. കേരളത്തില്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ഇതിന്റെ ഭാഗമായാണ്. എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി. ബി.ജെ.പി– ബി.ഡി.ജെ.എസ് സഖ്യം ധൃതരാഷ്ട്രാലിംഗനമാണെന്നും ശ്രീനാരായണീയരെ ആര്‍.എസ്.എസ് ശാഖയില്‍ എത്തിക്കാനാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.
ഗുജറാത്ത് വംശഹത്യക്ക് നേതൃത്വം നല്‍കിയ മോദിയാണ് കേരളത്തില്‍ സി.പി.എം ആക്രമണം നടത്തുകയാണെന്ന് പ്രചാരണം നടത്തുന്നത്. പ്രധാനമന്ത്രി മൂന്നുതവണ കേരളത്തില്‍ വന്നു. 15 കേന്ദ്രമന്ത്രിമാർ ചേർന്ന് മേല്‍നോട്ടം വഹിക്കുന്ന തെരഞ്ഞെടുപ്പിൽ ഒരുമണ്ഡലത്തില്‍ 10 കോടിരൂപവരെ ബി.ജെ.പി ചെലവഴിക്കുന്നുണ്ട്. നാല് ഹെലികോപ്ടറുകളാണ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. വോട്ട് നാട്ടിലാണെന്നും ആകാശത്ത് വോട്ടില്ലെന്നും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മനസിലാവുമെന്നും കോടിയേരി പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് സോമാലിയയുടെ അവസ്ഥയുള്ളത്. കേരളത്തില്‍ പള്ളികളിലും അമ്പലങ്ങളിലും പോകാനും ഇഷ്ടഭക്ഷണം കഴിക്കാനും ഇഷ്ടവസ്ത്രം ധരിക്കാനും കഴിയുന്ന സാഹചര്യം ഉണ്ടായത് ഉമ്മന്‍ചാണ്ടി സര്‍ക്കാരുള്ളതുകൊണ്ടല്ല. ശക്തമായ കമ്യൂണിസ്റ്റ് പ്രസ്ഥാനമുള്ളതുകൊണ്ടാണെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.