സോമാലിയ പരാമർശം: മുഖ്യമന്ത്രിക്കെതിരെ കുമ്മനം പരാതി നൽകി
text_fieldsതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'സോമാലിയ' പരാമര്‍ശത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തിരഞ്ഞെടുപ്പ് കമീഷനും ഗവര്‍ണര്‍ പി. സദാശിവത്തിനും പരാതി നല്‍കി. നരേന്ദ്രമോദി പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്ന് പ്രചരിപ്പിക്കുകയാണ് മുഖ്യമന്ത്രിയെന്നാണ് കുമ്മനം പരാതിയില്‍ പറയുന്നത്.
തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് മോദി വിവാദ പരാമര്‍ശം നടത്തിയത്. കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസും ഇടതുപക്ഷവും ഒറ്റക്കെട്ടായി രംഗത്തെത്തിയിരുന്നു. പേരാവൂരിൽ ആദിവാസി കുട്ടികൾ മാലിന്യ കേന്ദ്രത്തിൽ നിന്ന് പഴകിയ ഭക്ഷണം കഴിച്ചതായി മാധ്യമങ്ങളിൽ വന്ന വാർത്ത ഉദ്ധരിച്ചാണ് പ്രധാനമന്ത്രി േസാമാലിയ പരാമർശം നടത്തിയത്. കണ്ണൂരിലെ പേരാവൂരില്‍ ബാലന്‍ മാലിന്യത്തില്‍ നിന്ന് ഭക്ഷണം കഴിച്ച വാര്‍ത്ത ചൂണ്ടിക്കാട്ടി ആയിരുന്നു മോദിയുടെ 'സോമാലിയ' പരാമര്‍ശം.
അതേസമയം, കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാർഥി നടൻ മുകേഷിനെതിരെയും ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. സത്യവാങ്മൂലത്തിൽ ആദ്യഭാര്യയേയും കുട്ടികളേയും കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചുവെന്നാരോപിച്ചാണ് ബി.ജെ.പി മുകേഷിനെതിരെ പരാതി നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.