ജനങ്ങളുടെ അസൗകര്യം കണക്കിലെടുത്ത് കൊട്ടിക്കലാശം ഒഴിവാക്കി
text_fieldsമലപ്പുറം: പതിവ് തെരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായിരുന്നു ശനിയാഴ്ച വൈകുന്നേരം മലപ്പുറം കുന്നുമ്മലിലെ കാഴ്ച. വാഹനങ്ങളും കാല്‍നടയാത്രക്കാരും സാധാരണ പോലെ കടന്നുപോയി. ശബ്ദ കോലാഹലങ്ങളോ ഗതാഗത തടസ്സമോ ഇല്ല. ഇത് തന്നെയായിരുന്നു ജില്ലയിലെ നഗരങ്ങളിലെ പൊതുസ്ഥിതി. നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ശബ്ദപ്രചാരണം അവസാനിക്കുന്ന മണിക്കൂറുകള്‍ കേരളമെങ്ങും കൊട്ടിക്കലാശത്തിന്‍െറ ചൂടിലായിരുന്നെങ്കില്‍ മലപ്പുറത്തെ രാഷ്ട്രീയ പാര്‍ട്ടികളും പൊലീസും ചേര്‍ന്നെടുത്ത തീരുമാനം ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതായി.
ജില്ലയില്‍ കോട്ടക്കല്‍, കൊണ്ടോട്ടി, വേങ്ങര പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മാത്രമാണ് പേരിനെങ്കിലും കൊട്ടിക്കലാശമുണ്ടായത്. ഇതും പക്ഷെ ശാന്തമായിരുന്നു. മുന്നണികള്‍ വെവ്വേറെ സ്ഥലങ്ങളില്‍ നിശ്ചയിച്ച കലാശക്കൊട്ടിനത്തെിയത് കുറഞ്ഞ എണ്ണം പ്രവര്‍ത്തകര്‍ മാത്രം. ഉള്‍പ്രദേശങ്ങളില്‍ പലയിടത്തും ചെറിയ തോതില്‍ പ്രകടനങ്ങള്‍ നടന്നു. ആഘോഷങ്ങള്‍ക്ക് പൊലിമ കൂട്ടുന്നതില്‍ മുന്‍പന്തിയിലുള്ള മലപ്പുറത്തുകാര്‍ പുതിയ ശീലം ഉള്‍ക്കൊള്ളുകയാണ്.
നവംബറില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് പലയിടത്തും ഇതിന് തുടക്കിമിട്ടത്. കൊട്ടിക്കലാശമുണ്ടായിരുന്നില്ളെങ്കിലും പ്രചാരണം അവസാനിക്കുന്ന ദിനം മൂന്ന് മുന്നണികളുടെയും ഇതര കക്ഷികളുടെയും സ്ഥാനാര്‍ഥികള്‍ ശേഷിക്കുന്ന വോട്ടും ഉറപ്പിക്കാനുള്ള ഓട്ടത്തിലായിരുന്നു. റോഡ് ഷോകള്‍ നടത്തിയും പരമാവധി പേരെ നേരില്‍ക്കണ്ടും പിന്തുണ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.