എൽ.ഡി.എഫിന് നല്ല ആത്മവിശ്വാസമുണ്ടെന്ന് വി.എസ്
text_fieldsപാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നല്ല ആത്മവിശ്വാസമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. മലമ്പുഴയിൽ വൻ ഭൂരിപക്ഷത്തോടെ ജയിക്കും. യു.ഡി.എഫിന്‍റെ ജനദ്രോഹപരമായ നയങ്ങളോട് ജനങ്ങൾക്ക് വലിയ എതിർപ്പുണ്ട്. വിലക്കയറ്റം, അഴിമതി, സ്ത്രീകളോടുള്ള പെരുമാറ്റം ഇതെല്ലാം കൂടിയായപ്പോൾ ജനങ്ങൾക്ക് യു.ഡി.എഫിലുള്ള പ്രതീക്ഷ അറ്റുപോയിരിക്കുകയാണ്. ഇതിന്‍റെയെല്ലാം നേട്ടം ഇടതുപക്ഷത്തിനാണ് കിട്ടിയിരിക്കുന്നത്. ഒരു കഷ്ണം പോലും ബി.ജെ.പിക്ക് കിട്ടില്ല. ബി.ജെ.പി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കില്ലെന്നും വി.എസ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണം ബഡായി അല്ലാതെ മറ്റൊന്നുമല്ല. കുത്തകകളെ നശിപ്പിക്കുന്നതിന് വേണ്ടി മോദി ഒരു പദ്ധതി കൊണ്ടുവന്നിരുന്നു. കള്ളപ്പണം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് മുഴുവൻ കുത്തകകളുടെയും സ്വത്ത് പിടിച്ചെടുത്തിട്ട് അത് രാജ്യത്തിന്‍റെ വികസന പ്രവർത്തനത്തിന് ഉപയോഗിക്കുമെന്ന ബഡായി പ്രസ്താവന അദ്ദേഹം നടത്തി. ഈ ലക്ഷപ്രഭുക്കളും കോടിശ്വരൻമാരും ശതകോടീശ്വരൻമാരും നമ്മളുടെ ഇടയിൽ തന്നെയുണ്ടെന്ന് മോദിയുടെ അനുയായികൾ പറഞ്ഞു. അതോടെ മോദി പ്രസ്താവന വിഴുങ്ങി. അങ്ങനെയുള്ള ആളാണ് മോദിയെന്നും വി.എസ് ചൂണ്ടിക്കാട്ടി
പെരുമ്പാവൂരിലെ കൊലപാതകം നടന്ന് ആറാം ദിവസമാണ് ആഭ്യന്തരമന്ത്രി ജിഷയുടെ വീട്ടിൽ പോയത്. ഏഴ് ദിവസം കഴിഞ്ഞാണ് മുഖ്യമന്ത്രി ജിഷയുടെ അമ്മയെ സന്ദർശിക്കുന്നത്. കേസിന്‍റെ ആദ്യ ദിവസങ്ങളിൽ പോലും സർക്കാർ ഒന്നും ചെയ്തില്ല. സർക്കാരിന്‍റേത് വെറും സൂത്രങ്ങളാണെന്ന് ജനങ്ങൾക്ക് മനസിലായെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.