കേരളത്തില്‍ കാലവര്‍ഷം വൈകും
text_fieldsന്യൂഡല്‍ഹി: കേരളത്തില്‍ കാലവര്‍ഷം ഇക്കുറി ഒരാഴ്ച വൈകും. സാധാരണ ജൂണ്‍ ഒന്നിന് പെയ്തുതുടങ്ങുന്ന മഴ ഇക്കുറി എത്താന്‍ ജൂണ്‍ ഏഴുവരെ കാത്തിരിക്കണം. കാലവര്‍ഷം രൂപപ്പെട്ടുവരുന്നുണ്ടെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ പതിവിലും ഒരാഴ്ച വൈകുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ലക്ഷ്മണ്‍ സിങ് റാത്തോഡ് പറഞ്ഞു. പ്രവചനത്തില്‍ നേരിയ വ്യത്യാസത്തിന് സാധ്യതയുണ്ട്. അതനുസരിച്ച് മഴ നാലുദിവസം വരെ നേരത്തെയോ, വൈകിയോ തുടങ്ങിയേക്കാം. കേരളത്തില്‍ ഇക്കുറി പതിവിലും കൂടുതല്‍ മഴ ലഭിക്കുമെന്നും റാത്തോഡ് പറഞ്ഞു. ഇന്ത്യയില്‍ മണ്‍സൂണ്‍ തുടങ്ങുന്നത് കേരളത്തിലാണ്. തുടര്‍ന്ന് മുംബൈ തീരം വഴി ഉത്തരേന്ത്യയിലേക്ക് നീങ്ങും. കേരളത്തില്‍ ഒരാഴ്ച വൈകുന്ന മഴ ഉത്തരേന്ത്യയിലും സാധാരണ എത്താറുള്ള തീയതികളില്‍നിന്ന് അത്രത്തോളംതന്നെ വൈകുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്‍െറ പ്രവചനം. അതേസമയം, കേരളത്തില്‍ കാലവര്‍ഷം നേരത്തേയത്തെുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സി സ്കൈമെയ്റ്റ് പ്രവചിച്ചു. മേയ് 28നും 30നുമിടക്ക് മഴയത്തെുമെന്നാണ് ഇവര്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.