കമലിനെ അധിക്ഷേപിച്ച് വീടിന് മുന്നില്‍ ബോര്‍ഡ്
text_fieldsകൊടുങ്ങല്ലൂര്‍: സംവിധായകന്‍ കമലിന്‍െറ വീടിന് മുന്നില്‍ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുംവിധം ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയുടെ പടിഞ്ഞാറ് തണ്ടംകുളത്തെ വീടിന് മുന്നില്‍ റോഡരികിലാണ് കേരള സുരേഷ് ഗോപി ഫാന്‍സ് എന്ന പേരില്‍ ബോര്‍ഡ് വെച്ചിരിക്കുന്നത്.
ബോര്‍ഡില്‍ സുരേഷ്ഗോപിയുടെയും ചെരുപ്പുമാല ചാര്‍ത്തിയ നിലയില്‍ കമലിന്‍െറയും ഫോട്ടോയുമുണ്ട്. കമലിനെ വര്‍ഗീയവാദിയെന്നും സുരേഷ്ഗോപിയെ പൊതുജന സേവകനെന്നുമാണ് ബോര്‍ഡില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
എന്നാല്‍, ഈ വിഷയത്തില്‍ പ്രതികരിക്കാനില്ളെന്ന് കമല്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. 26 വര്‍ഷമായി മലയാള സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന തന്‍െറ മതേതര നിലപാട് കേരളത്തിലെ ജനങ്ങള്‍ക്കും സിനിമാ രംഗത്തുള്ളവര്‍ക്കും നാട്ടുകാര്‍ക്കും അറിയാം. സുരേഷ്ഗോപിക്കും മറിച്ചൊരു അഭിപ്രായം ഉണ്ടാകില്ല.
തനിക്ക് അഭിപ്രായം പറയാന്‍ അവകാശമുള്ളതുപോലെ മറ്റുള്ളവര്‍ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.