Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കേരളം വിധിയെഴുതി; പോളിങ് 77.35%
cancel

തിരുവനന്തപുരം: ഭരണമാറ്റമോ ഭരണത്തുടര്‍ച്ചയോ എന്ന് തീരുമാനിക്കാന്‍ കേരളം വിധിയെഴുതി. ഒടുവില്‍ കിട്ടിയ കണക്കനുസരിച്ച് 77.35 ശതമാനം പേര്‍ വോട്ടുചെയ്തു. അന്തിമ കണക്കത്തെുമ്പോള്‍ മാറ്റമുണ്ടാകാം. ലഭ്യമായ വിവരമനുസരിച്ച് 2011ലേതിനെക്കാള്‍ (75.12) രണ്ട് ശതമാനത്തോളം ഇക്കുറി കൂടി. വടക്കന്‍ ജില്ലകള്‍ രാവിലെ മുതല്‍ ആവേശത്തോടെ ബൂത്തിലത്തെിയപ്പോള്‍ മഴയത്തെുടര്‍ന്ന് മടിച്ചുനിന്ന തെക്കന്‍ കേരളം പിന്നീടാണ് സജീവമായത്. രണ്ടര മാസം നീണ്ട തീക്ഷ്ണ പ്രചാരണത്തിന്‍െറ ചൂടും ചൂരും അതേപടി വോട്ടെടുപ്പില്‍ പ്രകടമായിരുന്നില്ല. ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാല്‍ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. ഇരുമുന്നണിയും സര്‍വ അടവുകളും പുറത്തെടുത്ത തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഭരണം പിടിക്കുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നും പ്രവചനമുണ്ട്. വ്യാഴാഴ്ച 11 മണിയോടെ കേരളം ആര്‍ക്കെന്ന് വ്യക്തമാവും.

ഉയര്‍ന്ന പോളിങ് കോഴിക്കോട് ജില്ലയിലാണ് -81.89 ശതമാനം. കുറവ് പത്തനംതിട്ടയിലും -71.66. പോളിങ്ങിന്‍െറ അടിസ്ഥാനത്തില്‍ വിജയം അനുകൂലമാണെന്ന് ഇരുമുന്നണിയും അവകാശപ്പെട്ടു. മികച്ച വിജയമുണ്ടാകുമെന്ന് ബി.ജെ.പി നേതാക്കളും പറഞ്ഞു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 75.12 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 74.02 ശതമാനമായിരുന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ 77.35 ശതമാനവും തദ്ദേശ തെരഞ്ഞെടുപ്പില്‍ 77.35 ശതമാനവുമായിരുന്നു പോളിങ്.


പ്രാഥമിക കണക്കുപ്രകാരം ജില്ലകളിലെ പോളിങ്. ബ്രാക്കറ്റില്‍ 2011ലേത്: കാസര്‍കോട് 78.51 (76.29), കണ്ണൂര്‍ 80.63 (80.66), വയനാട് 78.22 (73.8), കോഴിക്കോട് 81.89 (81.27), മലപ്പുറം 75.83 (74.25), പാലക്കാട് 78.37 (75.58), തൃശൂര്‍ 77.74 (74.88), എറണാകുളം 79.77 (77.63), ഇടുക്കി 73.59 (71.13), കോട്ടയം 76.90 (73.79), ആലപ്പുഴ 79.88 (79.11), പത്തനംതിട്ട 71.66 (68.22), കൊല്ലം 75.07 (72.82), തിരുവനന്തപുരം 72.53 (68.26). കണ്ണൂരും കോഴിക്കോടും ഒഴികെയുള്ള ജില്ലകളില്‍ പോളിങ് 70 ശതമാനത്തിന് മുകളിലത്തെി. കണ്ണൂരിൽ 80.63 ശതമാനവും കോഴിക്കോട് 81.89 ശതമാനവുമാണ് പോളിങ്.

തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളിൽ കനത്ത മഴയായിരുന്നു. എന്നാൽ മലബാറിൽ മഴ ബാധിച്ചിട്ടില്ല. തീര മേഖകളിലും ഗ്രാമങ്ങളിലുമാണ് പോളിങ് കൂടുതലും. എറാണാകുളം ജില്ലയിൽ പിറവം, കൂത്താട്ടുകുളം മണ്ഡലങ്ങളിൽ വൈദ്യുതി മുടങ്ങിയത് കൊണ്ട് വോട്ടിങ് തടസ്സപ്പെട്ടു. എറണാകുളം വടുതല സെൻറ് ആന്‍റ്റണീസ് യു.പി സ്കൂളിൽ വോട്ടിങ് യന്ത്രം ഒാൺ ചെയ്ത ശേഷം ഒരാൾ വോട്ട് ചെയ്യാതെ മടങ്ങിയത് കാരണം ഏറെ നേരം പോളിങ് മുടങ്ങി. പിന്നീട് ഇയാളെ തിരിച്ച് കൊണ്ടു വന്ന് വോട്ട് ചെയ്യിപ്പിച്ചതിന് ശേഷമാണ് തുടർന്നുള്ളവർക്ക് വോട്ട് ചെയ്യാനായത്.

എറണാകുളം ജില്ലയിൽ പിറവം, കൂത്താട്ടുകുളം മണ്ഡലങ്ങളിൽ വൈദ്യുതി മുടങ്ങിയത് കൊണ്ട് വോട്ടിങ് തടസ്സപ്പെട്ടു. എറണാകുളം വടുതല സെൻറ് ആന്‍റണീസ് യു.പി സ്കൂളിൽ വോട്ടിങ് യന്ത്രം ഒാൺ ചെയ്ത ശേഷം ഒരാൾ വോട്ട് ചെയ്യാതെ മടങ്ങിയത് കാരണം ഏറെ നേരം പോളിങ് മുടങ്ങി. പിന്നീട് ഇയാളെ തിരിച്ച് കൊണ്ടു വന്ന് വോട്ട് ചെയ്യിപ്പിച്ചതിന് ശേഷമാണ് തുടർന്നുള്ളവർക്ക് വോട്ട് ചെയ്യാനായത്. 

എറണാകുളത്തെ സർഫാസി ഇരകൾ വോട്ടിങ് ബഹിഷ്കരിച്ച് ഹൈകോടതിക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി. അമ്പലപ്പുഴ മുഹമ്മദൻസ് ബോയ്സ് ഹൈസ്കൂളിൽ എൽ.ഡി.എഫ്- യു.-ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പൊലീസെത്തി ഇരുകൂട്ടരെയും മാറ്റി.

ഫോട്ടോ ദിലീപ് പുരക്കൽ
 

പീരുമേട്, ഈരാറ്റുപേട്ട, മൂന്നാർ, പള്ളിവാസൽ, ബെഥേൽ എന്നിവിടങ്ങളിൽ മെഷീന്‍ പണിമുടക്കിയെങ്കിലും പകരമെത്തിച്ചു പ്രശ്നം പരിഹരിച്ചു.
കാസർകോട്, മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പള ഹോളി ഏയ്ഞ്ചല്‍സ് കോണ്‍വെന്റിലെ 123–ാം ബൂത്തിൽ വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടർന്ന് പോളിങ് 20 മിനിറ്റ് മുടങ്ങി. പിന്നീട് പുതിയ യന്ത്രം എത്തിച്ച് പോളിങ് ആരംഭിച്ചു. ആലപ്പുഴ മണ്ഡലത്തിൽ കലവൂർ, കായംകുളം, കൃഷ്ണപുരം, പട്ടണക്കാട്, എഴുപുന്ന, തലവടി എന്നിവിടങ്ങളിൽ വോട്ടിങ് യന്ത്രം പണിമുടക്കി. അരൂരിൽ സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ പ്രിസൈഡിങ് ഓഫീസർ കുഴഞ്ഞു വീണു. മലപ്പുറം ജില്ലയിലെ നിലമ്പൂർ വഴിക്കടവിൽ വോട്ടിങ് യന്ത്രം പണിമുടക്കിയതിനെ തുടർന്ന് ഒരു മണിക്കൂറോളം  വോട്ടിങ് വൈകി.

കണ്ണൂരിൽ മീത്തല ചെമ്പാട് 108, 109 ബൂത്തുകൾ സന്ദർശിക്കാനെത്തിയ അബ്ദുല്ലക്കുട്ടി എം.എൽ.എയെ സി.പി.എം പ്രവർത്തകർ അസഭ്യം പറയുകയും തടയാൻ ശ്രമിക്കുകയും ചെയ്തതായി പരാതി. പയ്യന്നൂരിൽ ചെറുതാഴത്ത് ബൂത്തിന് മുമ്പിൽ കൂടി നിന്നവരെ പിരിച്ച് വിടാൻ കേന്ദ്രസേന ലാത്തി വീശി. മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ പരിയാരം മെഡിക്കൽ കൊളെജിൽ പ്രവേശിച്ചു. ബൂത്തിൻെറ പരിസരത്ത് നിന്നും പിരിഞ്ഞ് പോകാൻ കൂട്ടാക്കാത്തത് കൊണ്ടാണ് കേന്ദ്രസേന ലാത്തി വിശിയത്. കതിരൂർ ഹയർസെക്കണ്ടറി സ്കൂളിലെ ബുത്തിൽ യു.ഡി.എഫ് ഏജൻറിൻെറ ലിസ്റ്റിൽ പേരില്ലാത്ത ഒരാൾ വോട്ട് ചെയ്യാനെത്തിയത് തർക്കത്തിനിടയാക്കി. ഇതേതുടർന്ന് ഇവിടെ വോട്ടെടുപ്പ് നിർത്തി വെച്ചിരിക്കുകയാണ്.

പാട്യം മുതിയങ്ങ ശങ്കരവിലാസം സ്കൂളിൽ ഒരാൾ കള്ളവോട്ടിന് ശ്രമിച്ചത് വാഗ്വാദത്തിനിടയാക്കി. ഇയാളുടെ പേരിൽ സംശയമുള്ളതായി ബൂത്ത് ഏജൻറുമാർ പരാതി ഉന്നയിക്കുകയായിരുന്നു. തുടർന്ന് തിരിച്ചറിയിൽ രേഖ കൊണ്ടു വരാനായി പറഞ്ഞ് വിട്ടു. പേരാവൂരിൽ വെള്ളാർവള്ളി എൽ.പി സ്കൂളിലെ 111ാം ബൂത്തിൽ വോട്ടേഴ്സ് ലിസ്റ്റിൽ ഒരാളുടെ പേര് രണ്ടിടത്ത് അച്ചടിച്ച് വന്നത് കണ്ടെത്തി. തുടർന്ന് ഇത് പരിഹരിച്ച ശേഷം ഇയാളെ വോട്ട് ചെയ്യാൻ അനുവദിച്ചു.  

കണ്ണൂരിൽ കോൺഗ്രസ് നേതാവ് കെ.സുധാകരൻ വോട്ടിങ് യന്ത്രം പണിമുടക്കിയതിനെ തുടർന്നു  വോട്ട് ചെയ്യാതെ മടങ്ങി. തകരാർ പരിഹരിച്ചതിനു ശേഷം വീണ്ടുമെത്തി വോട്ട് ചെയ്തു. മണ്ണാർക്കാട് മണ്ഡലത്തിലെ അട്ടപ്പാടി ഷോളയൂർ കുലുക്കൂർ ബൂത്തിലും തരൂർ മണ്ഡലത്തിലെ കഴനി, പഴമ്പാലക്കോട് ബൂത്തുകളിലും വോട്ടിങ് യന്ത്രം പണിമുടക്കി. പോളിങ് ആരംഭിച്ച ഏഴ് മണിയോടെ തന്നെ എറണാകുളം ജില്ലയിൽ മഴയുമെത്തി. അതുകൊണ്ട്തന്നെ മിക്ക ബൂത്തുകളും സജീവമായി തുടങ്ങുന്നതേയുള്ളൂ. തുടക്കത്തിൽ തന്നെ ആവേശകരമായ പോളിങാണ് ആലപ്പുഴയിൽ രേഖപ്പെടുത്തിയത്. ചാറ്റൽ മഴയും കാർമേഘം മൂടിയ അന്തരീക്ഷവുമാണ് ഉള്ളതെങ്കിലും ഒമ്പത് മണ്ഡലങ്ങളിൽ നിന്നും ഏഴുമണിയോടെ തന്നെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്താനെത്തി.

സി.പി.എം പി.ബി അംഗം പിണറായി വിജയൻ, മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, ബി.ജെ.പിയുടെ താര പ്രചാരകൻ സുരേഷ്ഗോപി, ഗവർണർ പി.സദാശിവം, സിനിമാ താരം ദുൽഖർ സൽമാൻ എന്നിവർ മുൻനിരയിലെത്തി രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പത്മജ വേണുഗോപാൽ, എസ്. ശ്രീശാന്ത്, ഷിബു ബേബി ജോൺ, എ.കെ.ആന്റണി എന്നിവരും ആദ്യ മണിക്കൂറുകളിൽ വോട്ട് രേഖപ്പെടുത്തി. അമ്പലപ്പുഴ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ജി. സുധാകരൻ ഭാര്യ ജൂബിലി നവപ്രഭയോടെപ്പം പറവൂർ ഗവ. ഹൈസ്കൂളിലെ 63ാം നമ്പർ ബൂത്തിൽ രാവിലെ ഏഴിന് വോട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെ 6.30ന് പോളിങ് ബുത്തിലെത്തിയ ജി. സുധാകരൻ പാർട്ടി പ്രവർത്തകരോട് സംസാരിച്ച് തെരഞ്ഞെടുപ്പ് ദിവസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി. ഏഴ് മണിക്ക് പോളിങ് ആരംഭിച്ചപ്പോൾ ആദ്യം തന്നെ അദ്ദേഹം വോട്ട് ചെയ്തു. മാധ്യമ പ്രവർത്തകരോട് വിജയ പ്രതീക്ഷ പങ്ക് വെച്ചാണ് മടങ്ങിയത്.  2.60 കോടി വോട്ടര്‍മാരാണ് തിങ്കളാഴ്ച പോളിങ് ബൂത്തിലെത്തുന്നത്. വോട്ടെടുപ്പ് വൈകീട്ട് ആറുവരെ തുടരും. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കർദിനാൾ മാർ ആലഞ്ചേരി എറണാകുളം സെന്‍റ് മേരീസ് പള്ളിയിൽ വോട്ട് രേഖപ്പെടുത്തി.

കേരള ഗവർണർ പി.സദാശിവം തിരുവനന്തപുരം എൽ.പി. സ്കൂളിൽ വോട്ട് ചെയ്യാനായി ക്യൂ നിൽക്കുന്നു
 

സംസ്ഥാനം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇക്കുറി ഒരുക്കിയിരിക്കുന്നത്. 80 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍. വ്യാഴാഴ്ച ഉച്ചയോടെതന്നെ മുഴുവന്‍ ഫലങ്ങളും അറിയാനാകും. 140 മണ്ഡലങ്ങളിലായി 1203 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.  3176 പ്രശ്നബാധിത ബൂത്തുകളാണ് സംസ്ഥാനത്ത് കണ്ടത്തെിയിരിക്കുന്നത്. ഗുരുതര പ്രശ്നബാധിതമെന്ന് കണ്ടത്തെിയ 1233 ബൂത്തുകളില്‍ ഏറെയും വടക്കന്‍ ജില്ലകളിലാണ്.

52000 പൊലീസ് സേനാംഗങ്ങള്‍ക്ക് പുറമെ 120 കമ്പനി കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. ഹോംഗാര്‍ഡ്, എക്സൈസ് ഉദ്യോഗസ്ഥരും ഇതിന് പുറമെയുണ്ട്. ഇത്രയും കേന്ദ്ര സേനാംഗങ്ങള്‍ സംസ്ഥാനത്ത് ആദ്യമാണ്. 3137 ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങും ഏര്‍പ്പെടുത്തി. കണ്ണൂരിലെ പ്രശ്നസാധ്യതാ ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി.  ഇവിടെ 1040 ബൂത്തുകള്‍ പ്രശ്നബാധിതമാണ്. 1,11,897 ജീവനക്കാരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. വോട്ടുയന്ത്രമടക്കം തെരഞ്ഞെടുപ്പ് സാമഗ്രികളുമായി ഞായറാഴ്ച പോളിങ് സ്റ്റേഷനിലത്തെിയ ഉദ്യോഗസ്ഥര്‍  ബൂത്തുകള്‍ സജ്ജമാക്കി. ഇവര്‍ക്കായി പ്രത്യേക വാഹനവും സുരക്ഷയും ഒരുക്കിയിരുന്നു. മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ടെങ്കിലും മികച്ച പോളിങ് ഉണ്ടാകുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. 2011ല്‍  75.12 ആയിരുന്നു പോളിങ് ശതമാനം. ഇക്കുറി  26019284 വോട്ടര്‍മാരാണുള്ളത്. ഇതില്‍ സ്ത്രീകള്‍ 13508693ഉം പുരുഷന്മാര്‍ 12510589 ഉം. കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്തും കുറവ് വയനാട്ടിലും. ഇതില്‍ 23289 പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 23147871 വോട്ടര്‍മാരായിരുന്നു കഴിഞ്ഞതവണ പട്ടികയിലുണ്ടായിരുന്നത്.

പ്രശ്നബാധിത ബൂത്തുകളിലൊന്നായ കണ്ണൂര്‍ ചാലാട് വെസ്റ്റ് എല്‍.പി സ്കൂള്‍ കേന്ദ്രസേനയുടെ കാവലില്‍
 

21498 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്തെമ്പാടുമായി സജ്ജമാക്കിയിരിക്കുന്നത്. 148 ഓക്സിലറി ബൂത്തുകളും സജ്ജീകരിച്ചു. 12 മണ്ഡലങ്ങളിലെ 1650 ബൂത്തുകളില്‍ വോട്ട് ചെയ്തത് ആര്‍ക്കെന്ന് കാണാവുന്ന സ്ളിപ് സംവിധാനമുള്ള വിവി പാറ്റ് എന്ന ആധുനിക വോട്ടുയന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. വോട്ട് പതിഞ്ഞതിന്‍െറ സ്ളിപ് വോട്ടര്‍ക്ക് കാണാനാകും. രാവിലെ 6.15ഓടെ മോക്പോള്‍ തുടങ്ങും. യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കാനാണിത്. ഇക്കുറി വോട്ടുയന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം പതിച്ചിട്ടുണ്ട്. നോട്ടക്കും ചിഹ്നമുണ്ടായിരിക്കും. വോട്ടുയന്ത്രത്തില്‍ വെച്ച ബാലറ്റിന്‍െറ മാതൃക വോട്ടര്‍മാരുടെ അറിവിനായി പ്രദര്‍ശിപ്പിക്കും.

കൂടുതല്‍ ചിത്രങ്ങള്‍

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala ballot 2016
Next Story