ഗവര്‍ണറുടെ വോട്ട് തിരുവനന്തപുരത്ത്, ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍, വി.എസ് അമ്പലപ്പുഴയില്‍
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ, പൊതുരംഗങ്ങളിലെ പ്രമുഖര്‍ രാവിലെതന്നെ വോട്ട് രേഖപ്പെടുത്തും. ഗവര്‍ണര്‍ പി. സദാശിവം ഭാര്യ സരസ്വതിയോടൊപ്പം ജവഹര്‍നഗര്‍ എല്‍.പി സ്കൂളില്‍ രാവിലെ 8.25ന് സമ്മതിദാനാവകാശം രേഖപ്പെടുത്തും. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഇതരസംസ്ഥാനക്കാരനായ ഗവര്‍ണര്‍ സംസ്ഥാനത്ത് വോട്ട് ചെയ്യുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി അങ്ങാടിയിലെ ജോര്‍ജിയന്‍ പബ്ളിക് സ്കൂളില്‍ രാവിലെ ഒമ്പതിന് വോട്ടു ചെയ്യും. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ അമ്പലപ്പുഴ മണ്ഡലത്തിലെ പറവൂര്‍ സ്കൂളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്‍റണി തിരുവനന്തപുരം ജഗതി യു.പി.എസില്‍ രാവിലെ എട്ടിനും വോട്ട് രേഖപ്പെടുത്തും. സ്പീക്കര്‍ എന്‍. ശക്തന്‍ പാങ്ങോട് ഗവ. യു.പി.എസില്‍ ഉച്ചക്ക് 12നും ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി പെരിങ്ങമ്മല ഇഖ്ബാല്‍ കോളജില്‍ വൈകീട്ട് നാലിനും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ കുന്നുകുഴി എല്‍.പി.എസില്‍ 10.30നും സമ്മതിദാനാവകാശം വിനിയോഗിക്കും. സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പിണറായി ആര്‍.സി അമരം സ്കൂളിലും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കോടിയേരി യൂനിയന്‍ ബേസിക് സ്കൂളിലും വോട്ടു ചെയ്യും. മന്ത്രിമാരായ രമേശ് ചെന്നിത്തല തൃപ്പെരുന്തുറ യു.പി.എസിലെ 122ാംബൂത്തിലും എ.പി. അനില്‍കുമാര്‍ മലപ്പുറം എം.എസ്.പി ഹയര്‍ സെന്‍ഡറി സ്കൂളിലും ആര്യാടന്‍ മുഹമ്മദ് നിലമ്പൂര്‍ വീപ്പിക്കുത്ത് സ്കൂളിലും വോട്ട് ചെയ്യും. കെ. ബാബു തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് ഹൈസ്കൂളിലും സി.എന്‍. ബാലകൃഷ്ണന്‍ തൃശൂര്‍ അയ്യന്തോള്‍ ഹരിശ്രീ സ്കൂളിലും വോട്ട് രേഖപ്പെടുത്തും. പി.കെ. ജയലക്ഷ്മി മാനന്തവാടി കാട്ടിമൂല സെന്‍റ് സെബാസ്റ്റ്യന്‍ സ്കൂളിലും പി.ജെ. ജോസഫ് തൊടുപുഴ തുപ്പുറപ്പുഴ ഗവ. എല്‍.പി.എസിലും പി.കെ. കുഞ്ഞാലിക്കുട്ടി പാണക്കാട് തങ്ങളോടൊപ്പം പാണക്കാട് സ്കൂളിലും സമ്മതിദാനാവകാശം വിനിയോഗിക്കും.
മന്ത്രി മഞ്ഞളാംകുഴി അലി മങ്കട പനങ്ങാങ്കര സ്കൂളിലും കെ.പി. മോഹനന്‍ കണ്ണൂര്‍ കൂത്തുപറമ്പ് പൂത്തൂര് വെസ്റ്റ് കണ്ണംപൊയില്‍ സ്കൂളിലും ഷിബു ബേബിജോണ്‍ കൊല്ലം നീണ്ടകര സെന്‍റ് സെബാസ്റ്റ്യന്‍ എല്‍.പി സ്കൂളിലും വോട്ട് ചെയ്യും. വി.എസ്. ശിവകുമാര്‍ ശാസ്തമംഗലം എന്‍.എസ്.എസ് സ്കൂളിലും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയം വയസ്കര ഗവ. എല്‍.പി.എസിലും അനൂപ് ജേക്കബ് മണത്തൂര് ആത്താനിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും പി.കെ. അബ്ദുറബ്ബ് പരപ്പനങ്ങാടി സ്കൂളിലും വോട്ട് ചെയ്യും. വി.കെ. ഇബ്രാഹിംകുഞ്ഞ് കളമശ്ശേരി കൊങ്ങൂര്‍പള്ളി സ്കൂളിലും എം.കെ. മുനീര്‍ കോഴിക്കോട് നോര്‍ത് സെന്‍റ് വിന്‍സന്‍റ് കോളനി സ്കൂളിലെ ബൂത്തിലും കെ.എം. മാണി പാല സെന്‍റ് തോമസ് ബി.എഡ് കോളജിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്തും.
ശശി തരൂര്‍ എം.പി വഴുതക്കാട് കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്കൂളിലും സുരേഷ്ഗോപി എം.പി ശാസ്തമംഗലം എച്ച്.എസ്.എസിലും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കാനം സി.എം.എസ് എല്‍.പി സ്കൂളിലും വോട്ട് ചെയ്യും. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ ഫോര്‍ട്ട് ഹൈസ്കൂളിലും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഡി.ഇ ഓഫിസിലും വോട്ട് ചെയ്യും. ഡല്‍ഹിയിലുള്ള സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള ഇത്തവണ വോട്ട് ചെയ്യാനത്തെില്ല. തിരുവനന്തപുരം മേജര്‍ ആര്‍ച് ബിഷപ് ഡോ. സൂസപാക്യം ജവഹര്‍ നഗര്‍ എല്‍.പി.എസിലും കര്‍ദിനാള്‍ ക്ളീമിസ് കാതോലിക്ക ബാവ പട്ടം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും വോട്ട് രേഖപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.