മാവോവാദി ഭീഷണിയുള്ള ബൂത്തുകളില്‍ സുരക്ഷക്ക് അര്‍ധസൈനികരും
text_fields
പൂക്കോട്ടുംപാടം(മലപ്പുറം): മാവോവാദി സാന്നിധ്യമുള്ള പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബൂത്തുകളില്‍ സി.ആര്‍.പി.എഫും തണ്ടര്‍ ബോള്‍ട്ടും നിലയുറപ്പിച്ചു.
ഞായറാഴ്ച വൈകീട്ട് നാലോടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സാമഗ്രികളുമായി ബൂത്തുകളിലത്തെി. അമരമ്പലം ഗ്രാമപഞ്ചായത്തില്‍ ആകെയുള്ള 21 ബൂത്തുകളില്‍ പാട്ടക്കരിമ്പ് പുഞ്ച ഹിദായത്തുല്‍ മദ്റസ, തേള്‍പ്പാറ എന്‍.എ.എം.എം.എല്‍.പി സ്കൂള്‍, കവളമുക്കട്ട ഗവ. എല്‍.പി സ്കൂള്‍ (രണ്ട് ബൂത്ത്), ടി.കെ കോളനി തുളപ്പന്‍കൈ അങ്കണവാടി തുടങ്ങിയവ മാവോവാദി ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അതീവ സുരക്ഷയുള്ളവയാണ്. പാട്ടക്കരിമ്പ് ആദിവാസി കോളനിയിലെ വോട്ടര്‍മാര്‍ 159 ാം നമ്പര്‍ ബൂത്തായ പുഞ്ച ഹിദായത്തുല്‍ മദ്റയിലെ ബൂത്തിലാകും വോട്ട് ചെയ്യുക. ഉള്‍വനത്തിനകത്തെ അച്ചനള കോളനിക്കാര്‍ ടി.കെ കോളനിയിലെ 161 ാം നമ്പര്‍ തുളപ്പന്‍കൈ അങ്കണവാടി ബൂത്തിലും വോട്ട് ചെയ്യും. ടി.കെ കോളനിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ ഉള്‍വനത്തിനകത്തെ അച്ചനള കോളനിയില്‍ പത്ത് വോട്ടര്‍മാരാണുള്ളത്. പാട്ടക്കരിമ്പ് ആദിവാസി കോളനിയില്‍ മാവോവാദികളത്തെി വോട്ട് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നതിനാല്‍ ആദിവാസികളില്‍ ചിലര്‍ വോട്ടുകള്‍ ബഹിഷ്കരിക്കാന്‍ സാധ്യതയുണ്ട്. മാവോവാദി ഇടപെടലിന് സാധ്യതയുള്ളതിനാല്‍ പൊലീസ്, സി.ആര്‍.പി.എഫ് സേനകള്‍ രാത്രിസുരക്ഷ കര്‍ശനമാക്കി.
കരുളായി പഞ്ചായത്തില്‍ 16 ബൂത്തുകളില്‍ 138 നമ്പര്‍ നെടുങ്കയം ബൂത്ത് മാത്രമാണ് അതീവ സുരക്ഷയിലുള്ളത്.
നെടുങ്കയം അമിനിറ്റി സെന്‍ററില്‍ മുണ്ടക്കടവ്, മാഞ്ചീരി, നെടുങ്കയം ആദിവാസി കോളനികളിലെ വോട്ടര്‍മാരാണ് വോട്ട് ചെയ്യാനത്തെുക .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.