Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഞ്ച് മന്ത്രിമാർക്ക്...

അഞ്ച് മന്ത്രിമാർക്ക് തോൽവിയെന്ന് പ്രവചനം; ലീഗ് യു.ഡി.എഫിലെ വലിയ കക്ഷി

text_fields
bookmark_border
അഞ്ച് മന്ത്രിമാർക്ക് തോൽവിയെന്ന് പ്രവചനം; ലീഗ് യു.ഡി.എഫിലെ വലിയ കക്ഷി
cancel

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാറിലെ അഞ്ച് മന്ത്രിമാർ തോൽക്കുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം‌. കെ.എം മാണി, കെ. ബാബു, എം.കെ മുനീർ, വി.കെ ഇബ്രാഹിംകുഞ്ഞ്, കെ.പി മോഹനൻ എന്നിവർ തോൽക്കാൻ സാധ്യതയെന്നാണ് എക്സിറ്റ് പോൾ പ്രവചിച്ചിട്ടുള്ളത്.

അതേസമയം, മന്ത്രിമാരായ കെ.സി ജോസഫും പി.ജെ ജോസഫും ജയിക്കും. വാശിയേറിയ പോരാട്ടം നടക്കുന്ന പൂഞ്ഞാറിൽ പി.സി ജോർജും ജയിച്ചു കയറും. എന്നാൽ, അഴീകോട് മണ്ഡലത്തിൽ എൽ.ഡി.എഫിലെ എം.വി നികേഷ് കുമാർ തോൽക്കുമ്പോൾ ആറന്മുളയിലെ വനിതാ സ്ഥാനാർഥി വീണ ജോർജ് ജയിക്കും. തൃശൂരിൽ പദ്മജ വേണുഗോപാൽ സി.പി.ഐ സ്ഥാനാർഥി വി.എസ് സുനിൽ കുമാറിനോട് തോൽക്കും.

യു.ഡി.എഫിൽ കോൺഗ്രസിനെ മറികടന്ന് മുസ് ലിം ലീഗ് ഏറ്റവും വലിയ ഒറ്റകക്ഷിയാകും. ലീഗ് 18 സീറ്റ് വരെ പിടിക്കുമ്പോൾ കോൺഗ്രസ് 17 സീറ്റിലും കേരളാ കോൺഗ്രസ് എം മൂന്നു സീറ്റിലും ഒതുങ്ങുമെന്നും ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു.

ജില്ല തിരിച്ചുള്ള ഫലങ്ങൾ:

കാസർകോട്: എൽ.ഡി.എഫ് 1–2, യു.ഡി.എഫ് മൂന്ന്, ബി.ജെ.പി–1
കണ്ണൂർ: എൽ.ഡി.എഫ് 8–9, യു.ഡി.എഫ് 2–3
വയനാട്: എൽ.ഡി.എഫ് 1–3, യു.ഡി.എഫ് 0–2
കോഴിക്കോട്: എൽ.ഡി.എഫ് 7–9, യു.ഡി.എഫ് 4–6
മലപ്പുറം: യു.ഡി.എഫ് 13, എൽ.ഡി.എഫ്-3
പാലക്കാട്: എൽ.ഡി.എഫ് 1–3, യു.ഡി.എഫ് 9–11, ബി.ജെ.പി–1
തൃശൂർ: എൽ.ഡി.എഫ്-12, യു.ഡി.എഫ്-1
എറണാകുളം: എൽ.ഡി.എഫ് 9–10, യു.ഡി.എഫ് 4–5
കോട്ടയം: യു.ഡി.എഫ്-6, എൽ.ഡി.എഫ്-2, മറ്റുള്ളവർ-1
ഇടുക്കി: എൽ.ഡി.എഫ്-3, യു.ഡി.എഫ്-2
ആലപ്പുഴ: എൽ.ഡി.എഫ്-7, യു.ഡി.എഫ്-2
പത്തനംതിട്ട: എൽ.ഡി.എഫ്-4, യു.ഡി.എഫ്-1
കൊല്ലം: എൽ.ഡി.എഫ് 10–11, യു.ഡി.എഫ് 0–1
തിരുവനന്തപുരം: എൽ.ഡി.എഫ് 9–14, യു.ഡി.എഫ്–2, ബി.ജെ.പി–3

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDF
Next Story