അവിടെ താലികെട്ട്, ഇവിടെ വോട്ടെടുപ്പ്
text_fieldsതൃശൂര്‍/ചെങ്ങന്നൂര്‍/പന്തളം/പൂച്ചാക്കല്‍: പുതുജീവിതത്തിലേക്ക് കാലെടുത്തുവെക്കുംമുമ്പേ ജനാധിപത്യപ്രക്രിയയിലെ കടമ നിറവേറ്റാന്‍ ഇത്തവണയും നവദമ്പതികളത്തെി. വിവാഹ ദിനത്തില്‍ തന്നെ തെരഞ്ഞെടുപ്പ് വന്നപ്പോഴും സമ്മതിദാനാവകാശം പാഴാക്കില്ളെന്ന് തീരുമാനിക്കുകയായിരുന്നു ഇവര്‍. തൃശൂര്‍ കോലഴി സ്വദേശികളായ കൊള്ളഞ്ചേരി പുത്തന്‍വീട്ടില്‍ രവി മേനോന്‍െറ മകന്‍ നവീന്‍ മേനോനും മഠത്തിപറമ്പില്‍ ഭരതന്‍െറ മകള്‍ ദീപ്തിയും തിരൂര്‍ വടകുറുംബക്കാവ് ക്ഷേത്രത്തില്‍ വച്ച് താലികെട്ടിയതിനുശേഷം നേരെയത്തെിയത്് കോലഴി ചിന്മയ കോളജിലെ പോളിങ് ബൂത്തിലേക്കാണ്. രണ്ടുപേര്‍ക്കും ഒരേ ബൂത്തിലായിരുന്നു വോട്ട്. അയല്‍വാസികളായ ഇവരുടേത് പ്രണയ വിവാഹം കൂടിയാണ്. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ കടപ്ര മാന്നാര്‍ താഴവന്‍പറമ്പില്‍ വീട്ടില്‍ സോമന്‍പിള്ള-ലീല എസ്. പിള്ള ദമ്പതികളുടെ മകള്‍ ശരണ്യയും താലിചാര്‍ത്തല്‍ കര്‍മം കഴിഞ്ഞയുടന്‍ വരന്‍ വിമലുമൊത്ത് കടപ്ര ഗവ. എല്‍.പി സ്കൂളിലെ ബൂത്തിലത്തെി. വിമല്‍ വോട്ടവകാശം രാവിലെ വിനിയോഗിച്ചശേഷമാണ് കതിര്‍മണ്ഡപത്തില്‍ എത്തിയത്. പൂച്ചാക്കല്‍ പാണാവള്ളി നാല്‍പത്തെണ്ണീശ്വരം ക്ഷേത്രത്തിലെ വിവാഹച്ചടങ്ങിനുശേഷം കൂടയ്ക്കല്‍ ബാബുവിന്‍െറയും ബീനയുടെയും മകള്‍ അശ്വതിയും ഭര്‍ത്താവ് പൂത്തോട്ട പറയിടത്ത് വെളിയില്‍ അലേഷിനോടൊപ്പം തൈക്കാട്ടുശ്ശേരി ബ്ളോക് ഓഫിസിലെ ബൂത്തില്‍ വോട്ടുചെയ്യാന്‍ എത്തി. അതിനുശേഷം പൂത്തോട്ട കെ.പി.എം ഹൈസ്കൂളിലെ ബൂത്തിലത്തെി അലേഷും വോട്ട് രേഖപ്പെടുത്തി. അരൂര്‍ കാരമൂട്ടില്‍ ആഷിക് ആന്‍റണി താലികെട്ടിനുശേഷം വധു മേരി ദിവ്യയുമായി വോട്ടുചെയ്യാനത്തെി. അരൂര്‍ സെന്‍റ് അഗസ്റ്റിന്‍സ് പള്ളിയില്‍ വിവാഹകര്‍മങ്ങള്‍ക്കുശേഷം തൊട്ടടുത്ത സ്കൂളിലെ ബൂത്തിലാണ് ആഷികും മേരി ദിവ്യയുമത്തെിയത്. കുമ്പളങ്ങിയില്‍ രാവിലെ ഏഴിനുതന്നെ വോട്ട് ചെയ്തശേഷമാണ് മേരി ദിവ്യ വിവാഹത്തിനത്തെിയത്. പത്തനംതിട്ട ജില്ലയിലെ പന്തളത്ത് മുടിയൂര്‍ക്കോണം കൃഷ്ണവിലാസത്തില്‍ രാജേന്ദ്രന്‍െറയും പ്രസന്നകുമാരിയുടെയും മകള്‍ അശ്വതിയും വരന്‍ ഇലവുംതിട്ട അമ്പാടിയില്‍ അനില്‍കുമാറിന്‍െറയും ഉഷയുടെയും മകന്‍ ആദര്‍ശും വിവാഹവേദിയില്‍ നിന്ന് വോട്ടെടുപ്പിനത്തെി. അശ്വതി മന്നം കോളനിയിലെ മന്നത്ത് കമ്യൂണിറ്റി ഹാളിലാണ് വോട്ട് ചെയ്തത്. ആദര്‍ശും വിവാഹശേഷം മെഴുവേലിയിലെ ബൂത്തിലത്തെി വോട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.