മൂന്നുപേര്‍ക്ക് ജീവിതം സമ്മാനിച്ച് പ്രവീണ വിടപറഞ്ഞു
text_fieldsതിരുവനന്തപുരം: പ്രവീണ ഇനിയും ജീവിക്കും. മൂന്നുപേരിലൂടെ. പുനലാല്‍ കൊണ്ണിയൂര്‍ ചേങ്കോട്ടുകോണം തുഷാരത്തില്‍ രഘുവരന്‍ നായരുടെയും മഞ്ജുവിന്‍െറയും മകള്‍ പ്രവീണയുടെ അവയവങ്ങളാണ് മൂന്നുപേര്‍ക്ക് പുതു ജീവനാകുന്നത്. അപകടത്തില്‍പെട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പ്രവീണ. മേയ് ഏഴിന് പി.എസ്.സി കോച്ചിങ് ക്ളാസ് കഴിഞ്ഞ് സുഹൃത്തിന്‍െറ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ നെടുമങ്ങാട് ഇരിഞ്ചയത്തിന് സമീപം അപകടത്തില്‍പെടുകയായിരുന്നു.
പ്രവീണയുടെ പിതാവും സഹോദരന്‍ പ്രവീണും (20) കൂലിപ്പണിക്കാരാണ്. വാടക വീട്ടിലാണ് താമസം. കഷ്ടപ്പാടിനിടയിലും നന്നായി പഠിച്ച പ്രവീണ എല്ലാ വിഷയത്തിനും എ പ്ളസോടെയാണ് പ്ളസ് ടു പരീക്ഷ വിജയിച്ചത്. സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ടാണ് അവധി സമയത്ത് പി.എസ്.സി കോച്ചിങ്ങിന് ചേര്‍ന്നത്.
അപകടത്തില്‍ തലയടിച്ചുവീണ പ്രവീണ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ ഐ.സി.യുവിലായിരുന്നു. എന്നാല്‍, 15ന് രാത്രി എട്ടരയോടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
മരണാനന്തര അവയവദാന സാധ്യതകളെപ്പറ്റി ഡോക്ടര്‍മാര്‍ പ്രവീണയുടെ ബന്ധുക്കളോട് സംസാരിച്ചു. തങ്ങളുടെ മകള്‍ മറ്റുള്ളവരിലൂടെ ജീവിക്കട്ടെ എന്നുപറഞ്ഞ് പ്രവീണയുടെ പിതാവ് അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ സംസ്ഥാന സര്‍ക്കാറിന്‍െറ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയെ ഉടന്‍ ഇക്കാര്യം അറിയിച്ചു. സഞ്ജീവനി സംസ്ഥാന കോഓഡിനേറ്ററും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായ ഡോ. തോമസ് മാത്യുവിന്‍െറ നേതൃത്വത്തില്‍ ഇതിനുള്ള പ്രവര്‍ത്തനം ഏകോപിപ്പിച്ചു.
തുടര്‍ന്ന് പ്രവീണയുടെ അവയവങ്ങളുമായി ചേര്‍ച്ചയുള്ളവരെ കണ്ടത്തെി അവര്‍ക്ക് അവയവമത്തെിക്കാനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തി. നോഡല്‍ ഓഫിസര്‍ ഡോ. നോബ്ള്‍ ഗ്രേഷ്യസ്, ട്രാന്‍സ്പ്ളാന്‍റ് കോഓഡിനേറ്റര്‍മാരായ പി.വി. അനീഷ്, എസ്.എല്‍. വിനോദ് കുമാര്‍, വി. വിശാഖ് എന്നിവരടങ്ങുന്ന സംഘമാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പ്രവീണയുടെ കരള്‍, 2 വൃക്കകള്‍ എന്നിവയാണ് ദാനം ചെയ്തത്.
കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൊല്ലം സ്വദേശി ബിനുവിന് (40) കരളും മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ആര്യനാട് സ്വദേശി ശ്രീകുമാര്‍ (48), അടൂര്‍ സ്വദേശി ജോര്‍ജ് (50) എന്നിവര്‍ക്ക് വൃക്കകളും നല്‍കി. ഡോ. വേണുഗോപാല്‍, ഡോ. ഹാരിസ്, ഡോ. സതീഷ്കുമാര്‍, ഡോ. മധുസൂദനന്‍, ഡോ. ഷീല എന്നിവരാണ് മെഡിക്കല്‍ കോളജിലെ വിജയകരമായ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.