ചക്രക്കസേരയില്‍ അവര്‍ കന്നിവോട്ട് ചെയ്യാനെത്തി
text_fieldsസുല്‍ത്താന്‍ ബത്തേരി: പാടിച്ചിറയിലെ പത്താംനമ്പര്‍ ബൂത്തില്‍ ചക്രക്കസേരയില്‍ കന്നിവോട്ടുചെയ്യാനത്തെിയ ജിമിയും അനുജത്തി സുമിയും നിശ്ചയദാര്‍ഢ്യത്തിന്‍െറ പ്രതീകങ്ങളായി. ഇരുവരും വീട്ടില്‍നിന്ന് ഇലക്ട്രോണിക് കസേരയില്‍ ഏറെ ദൂരം സഞ്ചരിച്ചാണ് പാടിച്ചിറ സെന്‍റ് സെബാസ്റ്റ്യന്‍ എ.യു.പി സ്കൂളില്‍ വോട്ട് ചെയ്യാനത്തെിയത്.
കബനിഗിരി പാമ്പാനിക്കല്‍ വീട്ടില്‍ ജോണിന്‍െറയും മേരിയുടെയും മക്കളായ ഇവര്‍ കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം കോളജില്‍ മള്‍ട്ടിമീഡിയ കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളാണ്. ഇരുവരും കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് ഇതേ വിഷയത്തില്‍ ബിരുദം നേടി. ജിമി ഒന്നാം റാങ്കോടെയാണ് ബിരുദം നേടിയത്. എസ്.എസ്.എല്‍.സി വരെ കബനിഗിരി നിര്‍മല ഹൈസ്കൂളിലും പ്ളസ് ടുവിന് മുള്ളന്‍കൊല്ലി സെന്‍റ്മേരീസ് എച്ച്.എസ്.എസിലുമാണ് പഠിച്ചത്.
അഞ്ചുവയസ്സുവരെ നടക്കാന്‍ കഴിയുമായിരുന്നു. പേശികള്‍ ദുര്‍ബലമാവുന്ന മസ്കുലാര്‍ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ചതോടെയാണ് കാലുകള്‍ തളര്‍ന്നത്. ‘ഓര്‍മമരം’ പദ്ധതിയിലെ തൈകളും വാങ്ങിയാണിവര്‍ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.