പ്രചാരണത്തിനിടെ വോട്ടർക്ക് പണം നൽകിയ സംഭവം: സിപി മുഹമ്മദിനെതിരെ കേസെടുത്തു
text_fieldsപട്ടാമ്പി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടർക്ക് പണം നൽകിയെന്ന പരാതിയിൽ പട്ടാമ്പിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി സി.പി. മുഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. പട്ടാമ്പി മണ്ഡലം എൽഡിഎഫ് കൺവീനൽ നൽകിയ പരാതിയിൽ കേസെടുക്കാൻ അനുമതി തേടി പൊലീസ് കോടതിയെ സമീപിച്ചിരുന്നു. വോെട്ടടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ പട്ടാമ്പി മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് പൊലീസ് കേസെടുത്തത്.
തെരരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പട്ടാമ്പി വിളയൂരിലെ ഒരു വീട്ടിൽ വോട്ട് ചോദിക്കാനെത്തിയപ്പോഴാണ് സി.പി. മുഹമ്മദ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പണം നൽകിയത്. സി.പി. മുഹമ്മദ് വോട്ടര്‍ക്ക് പണം നല്‍കുന്ന വിഡിയോ ദൃശ്യം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടതോടെ സംഭവം വിവാദമായി. എന്നാൽ വോട്ടര്‍ക്ക് പണം നല്‍കിയിട്ടില്ലെന്നും വീട്ടിലെ ക്യാൻസർ രോഗിയുടെ ബുദ്ധിമുട്ട് പറഞ്ഞപ്പോൾ ആശ്വസിപ്പിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു സി.പി.മുഹമ്മദിെൻറ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.