മുല്ലപ്പെരിയാര്‍: സുപ്രീംകോടതിയില്‍ ഹരജി
text_fields
കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം ഡീ കമീഷന്‍ ചെയ്യണമെന്ന ആവശ്യവുമായി അഭിഭാഷകന്‍ സുപ്രീംകോടതിയില്‍. ഫെഡറല്‍ ഗൈഡ്ലൈന്‍സ് പ്രകാരം ഡാമിന്‍െറ ആയുസ്സ് തീരുന്നമുറക്ക് ഡീ കമീഷന്‍ ചെയ്യണമെന്നതാണ് വ്യവസ്ഥ. എന്നാല്‍, ആയുസ്സ് കഴിഞ്ഞശേഷവും മുല്ലപ്പെരിയാര്‍ ഡാം ഡീ കമീഷന്‍ ചെയ്യാത്തത് അപകടം വിളിച്ചുവരുത്തുമെന്ന് അഡ്വ. റസല്‍ ജോയി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡാം അടുത്തിടെ പരിശോധിച്ച ഹിമാന്‍ഷു ഠാക്കൂറിന്‍െറ നിഗമനമനുസരിച്ച് ഡാമിന്‍െറ 22 ബ്ളോക്കുകളില്‍ 18 എണ്ണവും ചോര്‍ന്നൊലിക്കുന്നതാണ്്. ഈ അവസ്ഥയില്‍ എത്രയും വേഗം ആവശ്യമായ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. ഡാം ഡീ കമീഷന്‍ ചെയ്യുന്നതിന് അന്താരാഷ്ട്ര തലത്തില്‍ കാര്യങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും അവര്‍ ഡീ കമീഷന്‍ തീയതി തീരുമാനിക്കണമെന്നും സുപ്രീംകോടതിയില്‍ നല്‍കിയ റിട്ട് ഹരജിയില്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ ഒന്നാം എതിര്‍ കക്ഷിയാക്കിയും കേരള സര്‍ക്കാര്‍, കേന്ദ്ര വാട്ടര്‍ കമീഷന്‍, ദേശീയ ദുരന്തനിവാരണ അതോറിറ്റി എന്നിവരെ മറ്റ് എതിര്‍ കക്ഷികളുമാക്കിയാണ് പരാതി സമര്‍പ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.