പരവൂര്‍ ദുരന്തം: ഇടക്കാല റിപ്പോര്‍ട്ട് ഇന്ന് ഹൈകോടതിയില്‍
text_fieldsകൊല്ലം: പരവൂര്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ബുധനാഴ്ച ഹൈകോടതിയില്‍ സമര്‍പ്പിക്കും. ഇതുവരെ കണ്ടത്തെിയ വിവരങ്ങളും പ്രതികളുടെ മൊഴികളുമാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായുമുള്ളത്. അന്വേഷണസംഘം ഇനി ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളും ഉണ്ടാകും. ദുരന്തവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെ ഇടക്കാല റിപ്പോര്‍ട്ട് 18ന് സമര്‍പ്പിക്കാന്‍ ഹൈകോടതി ആവശ്യപ്പെട്ടിരുന്നു.
ദുരന്തത്തില്‍ മരിച്ച 110 പേരുടെ ബന്ധുക്കളില്‍ 25 പേരുടെ മൊഴിയേ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളൂ. ഫോറന്‍സിക് പരിശോധനക്ക് അയച്ച ക്ഷേത്രപരിസരത്തെയും കലക്ടറേറ്റിലെയും സി.സി.ടി.വി കാമറകള്‍, ക്ഷേത്രത്തിന്‍െറയും തകര്‍ന്ന വീടുകളുടെ പരിസരത്തുനിന്ന് ശേഖരിച്ച വെടിമരുന്നിന്‍െറ സാംപ്ള്‍ എന്നിവയുടെ പരിശോധനാഫലം ഇനിയും ലഭിച്ചിട്ടില്ല.
തഹസില്‍ദാര്‍ വരെയുള്ള ഉദ്യോഗസ്ഥരുടെ മൊഴി മാത്രമാണ് ഇതിനകം അന്വേഷണസംഘം ശേഖരിച്ചത്. പരിക്കേറ്റവരെ ചികിത്സിക്കുകയും മരിച്ചവരെ പോസ്റ്റ്മോര്‍ട്ടം നടത്തുകയും ചെയ്ത ഡോക്ടര്‍മാര്‍, ദുരന്തത്തില്‍ പരിക്കേറ്റവര്‍, ജില്ലാ കലക്ടര്‍, സിറ്റി പൊലീസ് കമീഷണര്‍, എ.ഡി.എം അടക്കമുള്ളവരുടെ മൊഴികള്‍ ഇനി ശേഖരിക്കാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.