വോട്ടെണ്ണല്‍ നാളെ; ആദ്യ സൂചന ഒമ്പതോടെ
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ വ്യാഴാഴ്ച. രാവിലെ എട്ടിന് ആരംഭിക്കുന്ന വോട്ടെണ്ണലില്‍ ആദ്യ ലീഡ് ഒമ്പത് മണിയോടെ ലഭ്യമാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. 140 മണ്ഡലത്തിലെയും വോട്ടെണ്ണല്‍ ഒരേസമയം 80 കേന്ദ്രങ്ങളിലായാണ് നടക്കുന്നത്. വിതരണ-സ്വീകരണ കേന്ദ്രങ്ങളില്‍ നിന്ന് വോട്ടുയന്ത്രങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് തിങ്കളാഴ്ചതന്നെ മാറ്റിയിരുന്നു.
ഓരോ മണ്ഡലത്തിലെയും വോട്ടെണ്ണല്‍ ഹാളുകളില്‍ വരണാധികാരിയുടേതുള്‍പ്പെടെ പരമാവധി 15 മേശകള്‍ ഉണ്ടാകും. വരണാധികാരിയുടെ മേശയില്‍ പോസ്റ്റല്‍ ബാലറ്റുകളാകും ആദ്യം എണ്ണുക. തപാല്‍ വോട്ടുകള്‍ എണ്ണി അര മണിക്കൂറിനുശേഷം വോട്ടിങ് യന്ത്രങ്ങളിലെ വോട്ടും എണ്ണിത്തുടങ്ങും. ഓരോ മണ്ഡലത്തിലും ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന ആദ്യ രണ്ട് സ്ഥാനാര്‍ഥികളുടെ വിവരങ്ങളും ലീഡ് നിലയും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റായ www.ceo.kerala.gov.in ല്‍ ലഭ്യമാകും. 11 മണിയോടെ മുഴുവന്‍ ഫലങ്ങളും വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.