പറവൂർ ദുരന്തം: ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: പറവൂർ വെടിക്കെട്ട് അപകടത്തിന്‍റെ ഇരകൾക്ക് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ഹൈകോടതി. എത്രയും വേഗം ഇരകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കണം. ഇതിൽ കാലതാമസം ഉണ്ടായാൽ കോടതി നേരിട്ട് ഇടപെടും. ഇതിനായി ട്രൈബൂണൽ രൂപീകരിക്കുന്ന കാര്യവും പരിഗണിക്കുമെന്നും ൈഹകോടതി പറഞ്ഞു. പറവൂർ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ രാത്രികാല വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് ദേവസ്വം ബെഞ്ച് പരാമർശം നടത്തിയത്.
നഷ്ടപരിഹാര നിർണയം ഏതുവിധത്തിൽ നടത്താൻ സാധിക്കുമെന്ന് സർക്കാർ വ്യക്തമാക്കണം. സ്വത്തുക്കൾക്കുണ്ടായ നാശനഷ്ടം വിലയിരുത്താൻ ആവശ്യമെങ്കിൽ ജുഡീഷ്യൽ ഒാഫീസർമാരുടെ സേവനം തേടുമെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
ദുരന്തനിവാരണസേനയുടെ പ്രവർത്തനം സംബന്ധിച്ച് കോടതി അതൃപ്തി പ്രകടിപ്പിച്ചു. നിരോധിച്ച സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ, പരിധിയിൽ കൂടുതൽ ഉപയോഗിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങൾ വിശദീകരിച്ച് എക്സ്പ്ലോസീവ് ഡയറക്ടർ റിപ്പോർട്ട് നൽകണം. കേസ് അനന്തമായി നീട്ടില്ല. ഇത്തരം സംഭവങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഹൈകോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.