ലാവലിന്‍ കേസ്: റിവിഷന്‍ ഹരജികള്‍ ഇന്ന് ഹൈകോടതി പരിഗണനക്ക്
text_fieldsകൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്ന വ്യാഴാഴ്ച തന്നെ ലാവലിന്‍ കേസുമായി ബന്ധപ്പെട്ട റിവിഷന്‍ ഹരജികള്‍ ഹൈകോടതിയുടെ പരിഗണനക്ക്. എല്‍.ഡി.എഫിന് ഭരണം ലഭിച്ചാല്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയന്‍ മുഖ്യമന്ത്രിയാകാനുള്ള സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം കൂടി ഉള്‍പ്പെട്ട ലാവലിന്‍ കേസിലെ ഹരജികള്‍ കോടതിയുടെ പരിഗണനക്കത്തെുന്നത്.
പിണറായി വിജയനുള്‍പ്പെടെയുള്ള പ്രതികളെ സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹരജിയും കേസ് പരിഗണിക്കുന്നത് വേഗത്തിലാക്കണമെന്ന സര്‍ക്കാറിന്‍െറ അപേക്ഷയും കെ.എം. ഷാജഹാന്‍ ഉള്‍പ്പെടെ നല്‍കിയ മറ്റ് റിവിഷന്‍ ഹരജികളുമാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍ മുമ്പാകെ വ്യാഴാഴ്ച 401ാമത്തെ ഇനമായി പരിഗണനക്കത്തെുന്നത്. അതിനിടെ കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പാല ഭരണങ്ങാനം സ്വദേശിയും ബുധനാഴ്ച കോടതിയെ സമീപിച്ചു. ഈ ഹരജിയും വ്യഴാഴ്ച പരിഗണിക്കും. കേസ് പരിഗണിക്കേണ്ട ജസ്റ്റിസ് ബി. കെമാല്‍ പാഷ വ്യാഴാഴ്ച അവധിയായതിനാലാണ് കേസ് മറ്റൊരു ബെഞ്ചിന്‍െറ മുമ്പാകെ പരിഗണനക്കത്തെുന്നത്.
ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യ പങ്കുവഹിച്ച ദിലീപ് രാഹുലന്‍ എന്നയാളെ സി.ബി.ഐ കേസില്‍ പ്രതിയാക്കിയിട്ടില്ളെന്നും ഇത് കേസിനെ ദുര്‍ബലമാക്കിയതായും ചൂണ്ടിക്കാട്ടിയാണ് പാല ഭരണങ്ങാനം അലനാട് സ്വദേശി ജീവന്‍ ഹരജി നല്‍കിയിരിക്കുന്നത്. ദുബൈയില്‍ താമസക്കാരിയായ ഷാലെറ്റ് അന്‍േറാണിയോ എന്ന സ്ത്രീയുടെ പക്കല്‍ ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഒട്ടേറെ രേഖകള്‍ ഉള്ളതായി ഹരജിയില്‍ പറയുന്നു. അവാന്ത് ഹോള്‍ഡിങ്സ് എന്ന പേരില്‍ ദുബൈയില്‍ ബിസിനസ് നടത്തിയിരുന്ന അന്‍േറാണിയോ വര്‍ഗീസിന്‍െറ ഭാര്യയാണ് ഷാലെറ്റ്.
മധ്യ പൂര്‍വേഷ്യന്‍ -ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രമുഖ ഇന്ത്യക്കാരായ ബിസിനസ്കാരനെന്ന നിലയില്‍ ഇന്ത്യന്‍ സൂപ്പര്‍ 100 മാഗസിനില്‍ പേര് ഉള്‍പ്പെട്ടയാളാണ് അന്‍േറാണിയോ. എസ്.എന്‍.സി ലാവലിന്‍ കമ്പനിയുടെ പ്രാദേശിക പ്രതിനിധിയായിരുന്ന ദിലീപ് രാഹുലനാണ് കെ.എസ്.ഇ.ബിയുമായി ബന്ധപ്പെടുത്തി ലാവലിന്‍ കരാറിന് ഇടനില നിന്നത്. ‘പസിഫിക് കണ്‍ട്രോള്‍ സിസ്റ്റ’മെന്ന സ്ഥാപനത്തിന്‍െറ ഉടമയായ ദിലീപ് ‘ഇന്ത്യന്‍ സൂപ്പര്‍ 100’ മാഗസിന്‍െറ മികച്ച ബിസിനസുകാരന്‍െറ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ്. ലാവലിന്‍ വിവാദമായതോടെ അന്ന് നല്ല സുഹൃത്തായിരുന്ന അന്‍േറാണിയോയെ ഇടപാടുമായി ബന്ധപ്പെട്ട ഒട്ടേറെ രേഖകള്‍ ദിലീപ് രാഹുലന്‍ ഏല്‍പിച്ചിരുന്നു. ഇവര്‍ തമ്മില്‍ ശത്രുതയുണ്ടാവുകയും ഇതിനിടെ അന്‍േറാണിയോ ദുബൈയിലെ ജയിലിലാവുകയും ചെയ്തു. പിന്നീട് വീട് മാറാന്‍ ശ്രമിക്കുമ്പോഴാണ് പല ബാഗുകളില്‍നിന്ന് അന്‍േറാണിയോയെ ദിലീപ് ഏല്‍പിച്ച വിവിധ രേഖകള്‍ ഷാലെറ്റ് കണ്ടത്തെുന്നത്.
പിണറായി ഉള്‍പ്പെടെ ലാവലിന്‍ കേസിലെ പ്രതികളുമായി ദിലീപ് രാഹുലന്‍ ബന്ധപ്പെട്ടത് തെളിയിക്കുന്ന ഫോണ്‍, കത്ത്, ആല്‍ബം, സീഡി, കാമറ തുടങ്ങിയ രേഖകള്‍ ബാഗുകളില്‍നിന്ന് കണ്ടത്തെിയതായും യു.എ.ഇയിലെ അബൂദബി ബാങ്കില്‍ ഉദ്യോഗസ്ഥനായ പിണറായി വിജയന്‍െറ മകന്‍ വിവേക്കിരണിന് പണം കൈമാറിയതായും ഹരജിയില്‍ പറയുന്നു. . 8000 കോടി ദിര്‍ഹം തട്ടിച്ച ശേഷം ദിലീപ് ദുബൈ വിട്ട് കാനഡയിലേക്ക് കടന്നിരിക്കുകയാണ്. ആസ്ട്രേലിയ, കാനഡ, യു.എസ് എന്നിവിടങ്ങില്‍ നിന്നുള്ള പാസ്പോര്‍ട്ട് ദിലീപ് രാഹുലനുണ്ട്. ദിലീപിനെതിരെ ഇന്ത്യ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍, ഇയാളെ പ്രതി ചേര്‍ക്കാതെയാണ് ലാവലിന്‍ കേസന്വേഷണവും തുടര്‍ നടപടികളുമുണ്ടായത്. സുപ്രധാനമായ കേസില്‍ സി.ബി.ഐയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് പ്രതികളെ കുറ്റവിമുക്തരാക്കാനിടയായത്. ഈ സാഹചര്യത്തില്‍ ഹൈകോടതിയില്‍ ശരിയായ രേഖകളും വിവരങ്ങളും സമര്‍പ്പിക്കാന്‍ അവസരമൊരുക്കണമെന്നും അതിനായി കക്ഷി ചേര്‍ക്കണമെന്നുമാണ് ജീവന്‍െറ ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.