ജിഷ വധം: 25ന് പെരുമ്പാവൂരില്‍ മനുഷ്യാവകാശ റാലി
text_fieldsകോട്ടയം: ദലിത്-ആദിവാസി-സ്ത്രീ വിഭാഗങ്ങളോടുള്ള പൊലീസ് വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദലിത്-ആദിവാസി പൗരാവകാശ സംരക്ഷണസമിതി ഈമാസം 25ന് പെരുമ്പാവൂരില്‍ മനുഷ്യാവകാശ റാലിയും കണ്‍വെന്‍ഷനും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പെരുമ്പാവൂരിലെ ജിഷ കൊലപാതകത്തില്‍ കലാ-സാംസ്കാരിക രംഗത്തുള്ളവര്‍ മൗനം പാലിക്കുന്നത് അപലപനീയമാണെന്ന് അവര്‍ കുറ്റപ്പെടുത്തി.
ജിഷ വധക്കേസില്‍ ഇന്‍ക്വസ്റ്റ് തയാറാക്കല്‍, പോസ്റ്റ്മോര്‍ട്ടം എന്നിവയില്‍ കാണിച്ച വീഴ്ചയും ജഡം കത്തിച്ചതും ഈ വിവേചനത്തിന്‍െറ തുടര്‍ച്ചയാണ്.
1989ലെ ദലിത്-ആദിവാസി പീഡന നിരോധ നിയമപ്രകാരം 2002 മുതല്‍ 2012 വരെ കേരള പൊലീസ് തയാറാക്കി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രങ്ങളിലെ പ്രതികളില്‍ 98 ശതമാനം പേരും കുറ്റമുക്തരാക്കപ്പെട്ടു. ജിഷ വധത്തില്‍ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളില്‍ സൂക്ഷ്മത കാണിച്ചിലെന്നും അവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.