നിസാമിന്‍െറ അപ്പീല്‍ പിന്നീട് പരിഗണിക്കാന്‍ മാറ്റി
text_fieldsകൊച്ചി: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിന്‍െറ അപ്പീല്‍ പരിഗണനയിലുള്ളതിനാല്‍ ശിക്ഷ സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യം പിന്നീട് പരിഗണിക്കാനായി ഹൈകോടതി മാറ്റി.
ചന്ദ്രബോസ് കേസില്‍ തൃശൂര്‍ സെഷന്‍സ് കോടതി ജീവപര്യന്തത്തിന് പുറമെ 24 വര്‍ഷം തടവും 80,30,000 രൂപ പിഴയും ശിക്ഷ വിധിച്ചതിനെതിരെ നിസാം നല്‍കിയ അപ്പീല്‍ ഹരജി ഫയലില്‍ സ്വീകരിച്ച സാഹചര്യത്തിലാണ് ശിക്ഷ സസ്പെന്‍ഡ് ചെയ്യാനുള്ള ആവശ്യം ഹരജിക്കാരന്‍ ഉന്നയിച്ചത്.
എന്നാല്‍, മേയ് 30ന് ഹരജി പരിഗണിക്കാനായി ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് മാറ്റുകയായിരുന്നു.
കേസിലെ രേഖകളും വസ്തുക്കളും രണ്ടാഴ്ചത്തേക്ക് നശിപ്പിക്കരുതെന്ന് കോടതി നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം, ചന്ദ്രബോസിനെ കൊലപ്പെടുത്താനായി ദേഹത്ത് ഇടിപ്പിക്കാന്‍ നിസാം ഉപയോഗിച്ച വാഹനമായ ‘ഹമ്മര്‍’ ജീപ്പ് വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഉടമ കോടതിയെ സമീപിച്ചു. കേസ് നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ വാഹനം വിട്ടുനല്‍കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് കിരണ്‍ ജെബി രാജുവാണ് ഹരജി നല്‍കിയത്. ഈ ഹരജിയും 30ന് പരിഗണിക്കാന്‍ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.