ജിഷ വധം: ആറുപേരുടെ ഡി.എന്‍.എ ഫലം ലഭിച്ചു
text_fieldsപെരുമ്പാവൂര്‍: ജിഷാ വധക്കേസില്‍ പ്രതിയെന്ന് സംശയിക്കുന്നവരുടെ ഡി.എന്‍.എ പരിശോധനാ ഫലം പൊലീസിന് കൈമാറി.
പൊലീസ് കസ്റ്റഡിയിലുള്ള പശ്ചിമ ബംഗാള്‍ സ്വദേശിയെയും സംശയമുള്ള മറ്റ് അഞ്ചുപേരെയുമാണ് ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കിയത്. ജിഷയുടെ വസ്ത്രത്തില്‍നിന്ന് ലഭിച്ച ഉമിനീരില്‍നിന്ന് പ്രതിയുടെ ഡി.എന്‍.എ തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ കണ്ടത്തെിയിരുന്നു. ഇതുമായി ഇപ്പോള്‍ വരുന്ന പരിശോധനാ ഫലം പൊരുത്തപ്പെടുന്നില്ളെന്നാണ് സൂചന. അന്വേഷണ സംഘം പ്രതീക്ഷയോടെയാണ് ആറുപേരുടെ ഡി.എന്‍.എ പരിശോധനാ ഫലം കാത്തിരുന്നത്. അതേസമയം, ബുധനാഴ്ച മൂന്നുപേരുടെ ഉമിനീര് കൂടി തിരുവനന്തപുരത്ത് എത്തിച്ചിട്ടുണ്ട്. അതിന്‍െറ ഫലം വ്യാഴാഴ്ച ലഭിക്കും. ജിഷയുടെ ഡയറിയില്‍ പേരുകളുള്ള അയല്‍വാസികളുടെ സാമ്പിള്‍ ബുധനാഴ്ച പൊലീസ് ശേഖരിച്ചു. ഇവയും പരിശോധനാവിധേയമാക്കും. ജിഷവധം നടന്ന് 21 ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാവാതെ പൊലീസ് ഇരുട്ടില്‍ത്തപ്പുകയാണ്. ബംഗാളിലെ മുര്‍ഷിദാബാദില്‍ പോയ സംഘത്തിന് സംശയിക്കുന്നവരെ കണ്ടത്തൊനായില്ല. 40 സ്ഥലങ്ങളിലാണത്രേ കേസില്‍ സംശയിക്കുന്നവരെ തപ്പുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.