ജയലളിതയും മമതയും അസമില്‍ ബി.ജെ.പിയും മുന്നില്‍
text_fieldsന്യൂഡല്‍ഹി: തമിഴ്നാട്ടിലും ബംഗാളിലും ഭരണത്തുടര്‍ച്ച ഉറപ്പിച്ച് ജയലളിതയും മമതയും. ഇടവേളയിലെ തിരിച്ചുവരവിനുശേഷം തമിഴകത്തെ തുടര്‍ച്ചയായി രണ്ടാമതും നയിക്കാന്‍ ഒരുങ്ങുകയാണ് ജയലളിത. 234അസംബ്ളി മണ്ഡലങ്ങളില്‍ വന്‍ ഭൂരിപക്ഷത്തിലേക്ക് കുതിക്കുകയാണ് എ.ഐ.ഡി.എം.കെ.
ഡി.എം.കെയുടെ കരുണാനിധിയുമായി നേരിട്ടുള്ള ഏറ്റുമുട്ടലില്‍ വന്‍ തിരിച്ചുവരവാണ് ജയലളിത നടത്തിയിരിക്കുന്നത്. 128 സീറ്റില്‍ എ.ഐ.ഡി.എം.കെ. ലീഡു ചെയ്യുന്നതായാണ് ഏറ്റവും ഒടുവിലത്തെ റിപോര്‍ട്ട്. ഡി.എം.കെ 88ഉം പി.എം.കെ ഏഴും ബി.ജെ.പി ഒന്നും സീറ്റുകളില്‍ ആണ് മുന്നേറുന്നത്.
മൊത്തം സീറ്റുകളില്‍ മുക്കാലും തൂത്തുവാരിയാണ് മമമതാ ബാനര്‍ജി വന്‍ വിജയത്തിലേക്ക് നീങ്ങുന്നത്. 294 അസംബ്ളി സീറ്റുകളില്‍ 212ലും മമതയുടെ തൃണമുല്‍ കോണ്‍ഗ്രസ് മുന്നേറുകയാണ്. ഇവിടെ സി.പി.എം കേവലം 32 സീറ്റുകളില്‍ മാത്രമാണ് ലീഡു ചെയ്യുന്നത്. കോണ്‍ഗ്രസ് 38 സീറ്റുകളില്‍ രണ്ടാംസ്ഥാനത്തുണ്ട്.
അസമില്‍ ബി.ജെ.പിക്കാണ് മുന്നേറ്റം. ഇവിടെ 71 സീറ്റുകളില്‍ ബി.ജെ.പി ലീഡു ചെയ്യുന്നു. കോണ്‍ഗ്രസ് 32 സീറ്റിലും എ.ഐ.യു.ഡി.എഫ് 13 സീറ്റിലും ഐ.എന്‍.ഡി എട്ടു സീറ്റിലും ആണ് മുമ്പില്‍ ഉള്ളത്.
പുതുച്ചേരിയില്‍ കോണ്‍ഗ്രസ് ആറു സീറ്റുകളില്‍ ലീഡു ചെയ്യുന്നു. എ.ഐ.എന്‍.ആര്‍.സി രണ്ടും എ.ഐ.ഡി.എം.കെയും ഐ.എന്‍.ഡിയും ഒന്നു വീതം സീറ്റുകളിലും പിന്നിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.