ചെന്നിത്തല പ്രതിപക്ഷ നേതാവാകും
text_fieldsതിരുവനന്തപുരം: കേരള നിയമസഭയില്‍ പതിപക്ഷ നേതാവായി രമേശ് ചെന്നിത്തല വരും. ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകില്ല. കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടി കിട്ടിയ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയെ മാറ്റി ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ് സൂചന.
മുഖ്യമന്ത്രി ആയിരുന്നിട്ടും ഇത്തവണ ഉമ്മന്‍ചാണ്ടിയെ നേതാവായി ഉയര്‍ത്തി കാട്ടിയല്ല കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു നേരിട്ടത്. ഉമ്മന്‍ചാണ്ടിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു അങ്ങനെയൊരു തീരുമാനം. ഡല്‍ഹിയില്‍ സോണിയാഗാന്ധി , രാഹുല്‍ ഗാന്ധി, എ.കെ ആന്‍റണി, മുകുള്‍ വാസ്നിക്, ഗുലാംനബി ആസാദ് എന്നിവരുടെ സാന്നിധ്യത്തില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി.എം സുധീരന്‍ എന്നിവര്‍ നടത്തിയ കൂടിയാലോചനയിലാണ് ആരെയും നേതാവായി ഉയര്‍ത്തി കാട്ടേണ്ടെന്നും തെരഞ്ഞെടുപ്പിന് ശേഷം അക്കാര്യം തീരുമാനിക്കാമെന്നും തീര്‍ച്ചപ്പെടുത്തിയത്. അഴിമതി ആരോപണം തിരിച്ചടിയാകുമെന്ന് ഹൈക്കമാന്‍റ് ആശങ്കപ്പെട്ടിരുന്നു.
തുടര്‍ ഭരണം ലഭിക്കുമെന്ന് ഉമ്മന്‍ചാണ്ടി ഉറപ്പു നല്‍കിയെങ്കിലും അതിനു സാധ്യതയില്ളെന്ന സൂചനയാണ് ചെന്നിത്തലയും സുധീരനും ഹൈകമാന്‍റിനു നല്‍കിയത്. അഴിമതി ആരോപണം നേരിടുന്ന ചില മന്ത്രിമാരെ മാറ്റി നിര്‍ത്തണമെന്ന സുധീരന്‍റെ ആവശ്യത്തെ ഉമ്മന്‍ചാണ്ടി അതിശക്തമായി എതിര്‍ത്തു . അങ്ങിനെയെങ്കില്‍ താനും മത്സരിക്കില്ളെന്ന കടുത്ത നിലപാട് അദ്ദേഹം സ്വീകരിച്ചു. അതോടെ ഹൈകമാന്‍റിനു വഴങ്ങണ്ടേി വന്നു. തെരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടിയുടെ പ്രധാന ഉത്തരവാദിത്തം ഉമ്മന്‍ ചാണ്ടി സ്വയം ഏറ്റെടുക്കേണ്ട സ്ഥിതിയാണിപ്പോള്‍. അങ്ങിനെയൊരു സാഹചര്യത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനം സ്വയം ഒഴിഞ്ഞു കൊടുക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാകും. സ്വാഭാവികമായും പകരം വരിക ചെന്നിത്തല ആയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.