നേമത്ത് താമര വിരിഞ്ഞപ്പോള്‍ മാരാര്‍ജി ഭവനില്‍ ആവേശത്തിരയിളക്കം
text_fieldsതിരുവനന്തപുരം: ഉച്ചക്ക് 12.55ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍െറ വാര്‍ത്താസമ്മേളനം ചാനലുകളില്‍ കാണിക്കുമ്പോഴാണ് ബി.ജെ.പി ഓഫിസായ മാരാര്‍ജി ഭവനില്‍നിന്ന് സന്ദേശം പ്രവര്‍ത്തകരുടെ ചെവികളിലേക്ക് പകര്‍ന്നത്. പിന്നെയൊരു പൊട്ടിത്തെറിയായിരുന്നു. ഇടിമുഴക്കം പോലെയാണ് ജയ് വിളികളുയര്‍ന്നത്. ആവേശത്തിന്‍െറ തിരയിളക്കം പ്രവര്‍ത്തകരിലെല്ലാം മുഴങ്ങി.
കാമറകള്‍ക്ക് മുന്നില്‍ നിന്നവര്‍ക്ക് കൂടുതല്‍ ആവേശമായി. നൂറുകണക്കിന് ചുവന്ന താമരപ്പൂവും കൊടികളും രാജഗോപാലിന്‍െറ കട്ടൗട്ടുമായി പ്രവര്‍ത്തകര്‍ നിരന്നു. തൊട്ടുപിന്നാലേ രാജഗോപാല്‍, കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, എസ്. സുരേഷ് തുടങ്ങിയവര്‍ ഇറങ്ങിവന്നു. പ്രവര്‍ത്തകര്‍ക്ക് നടുവില്‍നിന്ന രാജഗോപാലിന് കുമ്മനം ഹാരം അണിയിച്ചു. പിന്നാലേ ലഡുവിതരണം. കെ. രാമന്‍പിള്ളയും ഷാളുമായത്തെി രാജഗോപാലിനെ അനുമോദിച്ചു.
രാവിലെ എട്ട് കഴിഞ്ഞതോടെ മാരാര്‍ജി ഭവനില്‍ വിജയത്തിന്‍െറ കാറ്റ് മന്ദഗതിയില്‍ വീശിത്തുടങ്ങിയിരുന്നു. കുമ്മനവും ജില്ലാ പ്രസിഡന്‍റ് എസ്. സുരേഷും തിരുവനന്തപുരം സ്ഥാനാര്‍ഥി എസ്. ശ്രീശാന്തും പാര്‍ട്ടി വക്താവ് ജെ.ആര്‍. പത്മകുമാറും ആദ്യമത്തെി. പിന്നീട് പ്രവര്‍ത്തകരുടെ പ്രവാഹമായിരുന്നു. മാരാര്‍ജി ഭവന് മുന്നില്‍ സ്ഥാപിച്ച വലിയ ടി.വിക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകരും പാര്‍ട്ടിക്കാരും നിലയുറപ്പിച്ചു. അകത്ത് കുമ്മനവും സുരേഷും ശ്രീശാന്തും വോട്ടെണ്ണല്‍ കാണുന്നു.
പതിനൊന്നോടെ നേമത്തെ വിജയം സുനിശ്ചിതമെന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ എത്തി. അതോടെ പ്രവര്‍ത്തകര്‍ ആനന്ദനൃത്തം തുടങ്ങി. ആന്‍റണി കണ്ട് പഠിച്ചോ , അച്ചുമാമാ മൂരാച്ചീ’ തുടങ്ങിയ പോര്‍വിളികളും മുഴക്കി. വിജയം ഉറപ്പായതറിഞ്ഞ് നേമത്തുനിന്ന് പ്രവര്‍ത്തകര്‍ എത്തി. രാജഗോപാലിന്‍െറ കട്ടൗട്ടുകളുമായി പ്രവര്‍ത്തകര്‍ നൃത്തം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.