Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടത് തരംഗത്തില്‍...

ഇടത് തരംഗത്തില്‍ രക്ഷപ്പെട്ടത് ചെന്നിത്തല മാത്രം

text_fields
bookmark_border
ഇടത് തരംഗത്തില്‍ രക്ഷപ്പെട്ടത് ചെന്നിത്തല മാത്രം
cancel

ആലപ്പുഴ: ഇത്രമാത്രം ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ മിക്ക മണ്ഡലങ്ങളിലും വെന്നിക്കൊടി പാറിച്ച് ഇടത് തരംഗം ആലപ്പുഴയില്‍ ആഞ്ഞടിക്കുമെന്ന് എല്‍.ഡി.എഫ് കരുതിയില്ല. പല മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച് ഇരുമുന്നണികളും മുന്‍വിധികള്‍ക്ക് അവസരം നല്‍കിയില്ല. ശക്തമായ ത്രികോണ മത്സരം നടന്ന കുട്ടനാട്ടിലും ചെങ്ങന്നൂരിലും എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ വലിയ മുന്നേറ്റം നടത്തിയെങ്കിലും വിജയം ഇടതുപക്ഷത്തിനൊപ്പമായിരുന്നു.

 ഒമ്പത് മണ്ഡലങ്ങളില്‍ എട്ടിലും എല്‍.ഡിഎഫ് അഭിമാനകരമായി വിജയിച്ചു.എസ്.എന്‍.ഡി.പിക്ക് ശക്തമായ വേരോട്ടമുള്ള ജില്ല എന്നതിനാല്‍ അവരുണ്ടാക്കാവുന്ന മുന്നേറ്റവും അതുമൂലമുള്ള പ്രത്യാഘാതങ്ങളും തിരിച്ചറിയാന്‍ യു.ഡി.എഫിലെയും ന്യൂനപക്ഷ വിഭാഗങ്ങളിലെയും വലിയ ശതമാനം വോട്ടര്‍മാര്‍ക്ക് കഴിഞ്ഞെന്നതാണ് ഫലം നല്‍കുന്ന സൂചന. അതിന്‍െറ നേട്ടം ലഭിച്ചത് ഇടതുമുന്നണിക്കാണ്. സാമാന്യ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് കരുതിയ മണ്ഡലങ്ങളില്‍പോലും ജനം ഇടതുപക്ഷത്തിന് വാരിക്കോരി വോട്ടുചെയ്തു.
ആലപ്പുഴയില്‍ ഇത്തവണ പരാജയപ്പെട്ടവരില്‍ പ്രമുഖര്‍ കോണ്‍ഗ്രസിലെ പി.സി. വിഷ്ണുനാഥ്, സി.ആര്‍. ജയപ്രകാശ്, എം. ലിജു, അഡ്വ. ലാലി വിന്‍സെന്‍റ്, ബി.ജെ.പിയുടെ പി.എസ്. ശ്രീധരന്‍പിള്ള തുടങ്ങിയവരാണ്. വലിയ പ്രതീക്ഷയോടെ കുട്ടനാട്ടില്‍ നല്ല പ്രചാരണം എല്ലാ അര്‍ഥത്തിലും നടത്തിയ ബി.ഡി.ജെ.എസ് നേതാവ് സുഭാഷ് വാസു മൂന്നാംസ്ഥാനത്തായി. ചെങ്ങന്നൂരില്‍ ശോഭന ജോര്‍ജ് കാര്യമായ ചലനമുണ്ടാക്കിയില്ല. അവര്‍ 3966 വോട്ട് മാത്രമാണ് പിടിച്ചത്. ഹാട്രിക് വിജയം ലക്ഷ്യമിട്ട പി.സി. വിഷ്ണുനാഥ് ചെങ്ങന്നൂരില്‍ കടുത്തമത്സരം നടത്തിയാണ് ഇടതുമുന്നണിയോട് അടിയറവ് പറഞ്ഞത്. ബി.ജെ.പിയുടെ പി.എസ്. ശ്രീധരന്‍പിള്ളയെക്കാള്‍ വിഷ്ണുനാഥിന് 2215 വോട്ടിന്‍െറ മേല്‍ക്കൈ മാത്രമേയുള്ളൂ. സി.പി.എമ്മിലെ കെ.കെ. രാമചന്ദ്രന്‍ നായര്‍ അവസാനവട്ടമാണ് 7983 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ ജയിച്ചത്.

മികച്ച ഭൂരിപക്ഷം അരൂരില്‍ നിന്ന് വിജയിച്ച അഡ്വ. എ.എം. ആരിഫിനാണ്-38519 ഭൂരിപക്ഷം. 2011ല്‍ 16852 വോട്ടിന്‍െറ ഭൂരിപക്ഷമായിരുന്നു ലഭിച്ചത്. ഇവിടെ കോണ്‍ഗ്രസില്‍നിന്നുപോലും വോട്ട് ചോര്‍ന്നെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ചേര്‍ത്തലയില്‍ പി. തിലോത്തമന്‍ അവസാനമാണ് മുന്നിലത്തെിയത്. കഴിഞ്ഞതവണ 18315 വോട്ടിന് വിജയിച്ച തിലോത്തമന് ഇത്തവണ 7916 ഭൂരിപക്ഷമാണ് ലഭിച്ചത്. അതേസമയം, ആലപ്പുഴയില്‍ ഡോ. ടി.എം. തോമസ് ഐസക്കും അമ്പലപ്പുഴയില്‍ ജി. സുധാകരനും ഭൂരിപക്ഷത്തില്‍ മുന്നേറ്റം നടത്തി. ഐസക് 2011ലെ 16342 വോട്ടില്‍നിന്ന് ഭൂരിപക്ഷം 31032 ആക്കി ഉയര്‍ത്തി. സുധാകരനും 16580 വോട്ടിന്‍െറ സ്ഥാനത്ത് ഭൂരിപക്ഷം 22621 ആക്കി.  കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ ഭൂരിപക്ഷം 7971ല്‍നിന്ന് 4891 ആയി കുറഞ്ഞു.

രമേശ് ചെന്നിത്തലയുടെ വിജയം യു.ഡി.എഫിന്‍െറ മാനം രക്ഷിച്ചു. പ്രതിപക്ഷ നിരയിലെ ദുര്‍ബലതയും കടപ്പാടുകളും വികസന പദ്ധതികളും ചെന്നിത്തലയുടെ ഭൂരിപക്ഷം 5520ല്‍നിന്ന് 18621 ആയി ഉയര്‍ത്തി. കായംകുളത്ത് എല്‍.ഡി.എഫിലെ പ്രതിഭ ഹരിയും  മാവേലിക്കരയില്‍  ആര്‍. രാജേഷൂം വിജയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennithala
Next Story