എറണാകുളം വൈറ്റിലയിൽ അമോണിയം ചോർന്നു
text_fields
തൃപ്പൂണിത്തുറ: ഫാക്ട് കൊച്ചിന്‍ ഡിവിഷനിലേക്ക് ചമ്പക്കര കനാല്‍ വഴി ബാര്‍ജില്‍ കൊണ്ടുപോയ അമോണിയ ചോര്‍ന്നു. ചോര്‍ച്ചയത്തെുടര്‍ന്ന് വൈറ്റിലക്ക് സമീപം കുന്നറ പാര്‍ക്കിനടുത്ത് ഭവന്‍സ് വിദ്യാലയത്തിന് പടിഞ്ഞാറുഭാഗത്ത് ജനവാസം കുറഞ്ഞിടത്ത് നിര്‍ത്തിയിട്ട ബാര്‍ജിലെ ചോര്‍ച്ചയുള്ള ഭാഗത്ത് ഫയര്‍ ഫോഴ്സ് വെള്ളം ചീറ്റിച്ചുകൊണ്ടിരിക്കുകയാണ്. പ്രദേശത്തെ റോഡ് ഗതാഗതം തടഞ്ഞു. കുന്നറ പാര്‍ക്കിന് കിഴക്കുവശത്ത് രണ്ടുകിലോമീറ്റര്‍ ചുറ്റളവില്‍ ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിച്ചു. ഛര്‍ദിയും കണ്ണെരിച്ചിലും ശ്വാസംമുട്ടലും അനുഭവപ്പെട്ട നിരവധിയാളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈകുന്നേരം 6.15ഓടെ ഉണ്ടായ ചോര്‍ച്ച രാത്രി വൈകിയും പരിഹരിക്കാനായിട്ടില്ല. രാത്രി എട്ടുമണിയോടെ അമോണിയ ഒന്നര കിലോമീറ്ററോളം വ്യാപിച്ചു. തൃപ്പൂണിത്തുറയില്‍നിന്നടക്കം ഫയര്‍ ഫോഴ്സ് സംഘം സംഭവസ്ഥലത്തത്തെിയിട്ടുണ്ടെങ്കിലും ചോര്‍ച്ച തടയാനായില്ല. കലക്ടര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തത്തെി.
കൊച്ചി ഐലന്‍ഡില്‍നിന്ന് ഇരുമ്പനം ഭാഗത്തേക്ക് കൊണ്ടുപോയ ബാര്‍ജില്‍ 192 ടണ്‍ അമോണിയയാണുള്ളത്. 32 സെന്‍റിഗ്രേഡില്‍ സംഭരിച്ചിരുന്ന ദ്രവീകൃത അമോണിയ ബാര്‍ജിലെ സേഫ്ടി വാല്‍വ് തകരാര്‍ മൂലമാണ് അന്തരീക്ഷത്തില്‍ വ്യാപിക്കാനിടയായത്.
ചമ്പക്കര പാലവും കടന്ന് ഏറെ മുന്നോട്ടുപോയപ്പോഴാണ് ചോര്‍ച്ച ശ്രദ്ധയില്‍പെടുന്നത്. ചോര്‍ച്ച തടയുന്നതിന്‍െറ ഭാഗമായി ജോലികഴിഞ്ഞ് മടങ്ങിയ സാങ്കേതിക വിദഗ്ധരുള്‍പ്പെടെ ജീവനക്കാരെ എഫ്.എ.സി.ടി അധികൃതര്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. ഇവരുടെ ആദ്യസംഘം വാല്‍വ് ചോര്‍ച്ച തടയാനുള്ള ഉപകരണങ്ങളുമായി സംഭവസ്ഥലത്തേക്ക് തിരിച്ചു. വാതകചോര്‍ച്ച വിവരം അറിഞ്ഞ് ജനങ്ങള്‍ പരിഭ്രാന്തിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.