ഒപ്പം നടക്കാനും ഒന്നിച്ച് മുന്നേറാനും
text_fieldsമൂവാറ്റുപുഴ: മേനി പറയാനോ അവകാശവാദങ്ങള്‍ക്കോ അല്ല, ഒപ്പം നടക്കാനും ഒന്നിച്ച് മുന്നേറാനുമാണ് എല്‍ദോ എന്ന ഈ യുവാവിന്‍െറ മോഹവും പ്രതിജ്ഞയും. സാധാരണ കര്‍ഷകത്തൊഴിലാളി കുടുംബത്തില്‍നിന്ന് പൊതുരംഗത്തത്തെി ഒടുവില്‍ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട നിമിഷത്തിലും ജനകീയ കമ്യൂണിസ്റ്റിന്‍െറ വിനയമാണ് അവിവാഹിതനായ ഈ 39കാരന്‍െറ മുഖത്ത്. തെരഞ്ഞെടുപ്പുഫലം അറിയാന്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലത്തെുമ്പോഴും ഫലപ്രഖ്യാപനത്തിനുശേഷവും ഭാവഭേദം ഒന്നുമില്ല, എല്‍ദോ എബ്രഹാമിന്.
ഇല്ലായ്മകളോട് പടവെട്ടിയാണ് കര്‍ഷകത്തൊഴിലാളികളായ തൃക്കളത്തൂര്‍ മേപ്പുറത്ത് എബ്രഹാമിന്‍െറയും ഏലിക്കുട്ടിയുടെയും മകന്‍ ജനനേതാവായി ഉയര്‍ന്നുവന്നത്. ഏഴാം വയസ്സില്‍ പിടിപെട്ട അസുഖത്തിന് ചികിത്സ നല്‍കാന്‍ പോലും നിര്‍ധനരായ ഇവര്‍ക്കായിരുന്നില്ല. ഒടുവില്‍ വേദനകൊണ്ട് പുളഞ്ഞ മകനെ നാട്ടുകാരാണ് ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിച്ചത്. നാട്ടുകാരുടെ കാരുണ്യത്തില്‍ ജീവിതത്തിലേക്ക് തിരിച്ചുനടന്ന എല്‍ദോ പിന്നീട് ഇവര്‍ക്കൊക്കെ താങ്ങും തണലുമാകുകയായിരുന്നു. ഈ സംഭവമാണ് തന്‍െറ ജീവിതത്തെ മാറ്റിമറിച്ചതെന്ന് എല്‍ദോ ഓര്‍ക്കുന്നു. മണ്ണൂര്‍ എന്‍.എസ്.എസ് സ്കൂളില്‍ പഠിക്കുന്നതിനിടെ എ.ഐ.എസ്.എഫിലൂടെ പൊതുരംഗത്തത്തെിയ എല്‍ദോ, നാട്ടിലെ പൊതുവിഷയങ്ങളില്‍ ഇടപെട്ട് ജനങ്ങളുടെ സ്വന്തം ആളായി മാറി. ഐരാപുരം കോളജിലെയും കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളജിലെയും വിദ്യാഭ്യാസത്തിനും ജനസേവനത്തിനും പണം കണ്ടത്തെിയതും പിതാവിനോടൊപ്പം കൂലിപ്പണിക്ക് പോയിട്ടായിരുന്നു. ഇതിനിടെ സംഘടനയുടെ ജില്ലാ സെക്രട്ടറി പദം വരെ എത്തി. ഇപ്പോള്‍ സി.പി.ഐ മണ്ഡലം സെക്രട്ടറി. ഗള്‍ഫില്‍ നഴ്സായി ജോലിചെയ്യുന്ന സഹോദരിയുടെ രണ്ട് മക്കളെ നോക്കിക്കഴിയുന്ന എല്‍ദോക്ക്, ഇവര്‍ നല്‍കുന്ന പണത്തിന്‍െറ ഒരു വിഹിതവും പൊതുപ്രവര്‍ത്തനത്തിനായി ചെലവഴിക്കുന്നു. ഒരു പതിറ്റാണ്ടായി മുടങ്ങാതെ റമദാന്‍ നോമ്പ് എടുക്കുന്നു. താന്‍ അനുഭവിച്ച വിശപ്പിന്‍െറ വിളി മറക്കാതിരിക്കാനാണ് ഇതെന്ന് എല്‍ദോ പറയുന്നു. ജനങ്ങള്‍ നല്‍കിയ അംഗീകാരം അവരുടെ ക്ഷേമത്തിന് വിനിയോഗിച്ച് എന്നും ജനപക്ഷത്ത് നില്‍ക്കാനാണ് ആഗ്രഹമെന്ന് നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഈ യുവനേതാവ് അടിവരയിടുന്നു. തന്‍െറ സേവനം തേടിയത്തെുന്നവരെ തനിക്ക് സ്വന്തമായുള്ള സ്കൂട്ടറില്‍ (ഏക സമ്പാദ്യം) കയറ്റി ആവശ്യം നിറവേറ്റി തിരികെ വീട്ടിലത്തെിക്കുകയാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.