തോല്‍വിയുടെ ഉത്തരവാദിത്തം സുധീരനുമേല്‍ കെട്ടിവെക്കാന്‍ ശ്രമം
text_fieldsതിരുവനന്തപുരം: പ്രതിപക്ഷനേതൃസ്ഥാനം ഉറപ്പിക്കാന്‍ തന്ത്രം മെനയുമ്പോഴും തോല്‍വിയുടെ ഉത്തരവാദിത്തം കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനുമേല്‍ കെട്ടിവെക്കാന്‍ കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകളുടെ സംയുക്ത നീക്കം. കെ.പി.സി.സി പ്രസിഡന്‍റ് എന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്ന് സര്‍ക്കാറിന് മതിയായ പിന്തുണ ലഭിച്ചില്ളെന്നാണ് പ്രധാന പരാതി. മാത്രമല്ല, പലപ്പോഴും അദ്ദേഹം സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നിലപാടെടുക്കുകയും ചെയ്തു.
ഇരുഗ്രൂപ്പിലെയും പ്രമുഖര്‍ പരോക്ഷമായി സൂചിപ്പിച്ചതിനുപിന്നാലേ തിങ്കളാഴ്ച ചേരുന്ന കെ.പി.സി.സി നിര്‍വാഹകസമിതിയിലും ഇക്കാര്യം ഉന്നയിക്കാനാണ് നീക്കം.
പ്രതിപക്ഷത്തേക്കാളും ശക്തമായി സ്വന്തം സര്‍ക്കാറിലെ മന്ത്രിമാരെ പ്രതിക്കൂട്ടിലാക്കാന്‍ സുധീരന്‍ മത്സരിക്കുകയായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയഘട്ടത്തില്‍പോലും പലരെയും സംശയത്തിന്‍െറ മുള്‍മുനയില്‍ നിര്‍ത്തി. കഴിഞ്ഞദിവസം ഉമ്മന്‍ ചാണ്ടി നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഈ വികാരത്തിന്‍െറ സൂചനയുണ്ട്.
ആരോപണങ്ങളെ പ്രതിരോധിക്കാനും സര്‍ക്കാറിന്‍െറ നേട്ടങ്ങള്‍ ജനങ്ങളിലത്തെിക്കാനും പാര്‍ട്ടിക്ക് സാധിച്ചില്ളെന്നാണ് അദ്ദേഹം പറഞ്ഞത്. ബാറുകളുടെ കാര്യത്തില്‍ സുധീരന്‍ കാട്ടിയ പിടിവാശിക്കൊടുവില്‍ രൂപവത്കരിച്ച മദ്യനയംവഴി പ്രതീക്ഷിച്ച ഫലം ഉണ്ടായില്ളെന്നുമാത്രമല്ല, വലിയൊരുവിഭാഗം എതിരാവുകയും ചെയ്തു. മദ്യനയം തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്തെന്ന് ചൂണ്ടിക്കാട്ടി കെ. സുധാകരനും രംഗത്തത്തെി.തോല്‍വിയുടെ ഉത്തരവാദിത്തം സുധീരനുമേല്‍ ചാര്‍ത്തുന്നതില്‍ ഒരേ നിലപാടാണെങ്കിലും സര്‍ക്കാറിന്‍െറ എല്ലാ തീരുമാനങ്ങളോടും യോജിപ്പുണ്ടായിരുന്നില്ളെന്നാണ് ഐ പക്ഷം പറയുന്നത്. പ്രത്യേകിച്ചും മന്ത്രിസഭയുടെ അവസാനകാലത്ത് കൈക്കൊണ്ട വിവാദതീരുമാനങ്ങളോടുള്ള വിയോജിപ്പാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് തോല്‍വിക്ക് ആക്കംകൂട്ടി.
തോല്‍വിയുടെ കാരണങ്ങള്‍ വിലയിരുത്താന്‍ തിങ്കളാഴ്ച ചേരുന്ന നിര്‍വാഹകസമിതിയോഗം കലുഷിതമാകുമെന്ന സൂചനകളാണ്പുറത്തുവരുന്നത്. പാര്‍ട്ടിതലപ്പത്ത് പുന$സംഘടന വേണമെന്ന ആവശ്യം ഉയര്‍ന്നേക്കും. കാലുവാരല്‍ സംബന്ധിച്ച് ജയിച്ചവര്‍ക്കുപോലും പരാതികളുണ്ട്. കടുത്ത ത്രികോണമത്സരം നടന്ന വട്ടിയൂര്‍ക്കാവില്‍ ചില പ്രമുഖ നേതാക്കള്‍ മുരളീധരനെ തോല്‍പിക്കാന്‍ ശ്രമിച്ചതായി ആക്ഷേപമുണ്ട്. അതേസമയം, പ്രതിപക്ഷനേതൃസ്ഥാനത്തിന്‍െറ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് ഐ പക്ഷത്തിന്‍െറ നിലപാട്.
പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തലയെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് അവര്‍ തയാറെടുക്കുന്നത്. ഇക്കാര്യത്തില്‍ പിടിവാശി കാട്ടിയാല്‍ ഐ ഗ്രൂപ്പില്‍ വിള്ളലുണ്ടാക്കി ഈ നീക്കം തകര്‍ക്കാനാണ് എ വിഭാഗം ഒരുങ്ങുന്നത്. കെ. മുരളീധരന്‍ ഉള്‍പ്പെടെ ഐ ഗ്രൂപ്പിലെ ചിലരുടെ പേരുകള്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് നീക്കം.
ഐ ഗ്രൂപ് എം.എല്‍.എമാരില്‍ ചിലരുടെ ചാഞ്ചാട്ടത്തെയും മറുപക്ഷം പ്രതീക്ഷയോടെയാണ് കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.