ജിഷ വധം: പട്ടികവിഭാഗ സംഘടനകള്‍ പ്രക്ഷോഭത്തിന്
text_fieldsതിരുവനന്തപുരം: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകത്തിന് ഉത്തരവാദികളായവരെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് വിവിധ പട്ടികവിഭാഗ സംഘടനകള്‍ പ്രക്ഷോഭം തുടങ്ങും. 25ന് പെരുമ്പാവൂരില്‍ ദലിത്-ആദിവാസി പൗരാവകാശ സംരക്ഷണ സമിതി റാലിയും സമരപ്രഖ്യാപനവും നടത്തും. പെരുമ്പാവൂരിലെ പൊലീസ്വീഴ്ച ഒറ്റപ്പെട്ട സംഭവമല്ല. കൊല്ലപ്പെട്ടത് ദുര്‍ബലവിഭാഗമാണെന്ന് തിരിച്ചറിയുന്ന പൊലീസുകാര്‍ പ്രാഥമികതെളിവുകള്‍ നശിപ്പിക്കുന്നതിലാണ് ശ്രദ്ധിക്കുന്നതെന്ന് സമിതി കുറ്റപ്പെടുത്തുന്നു.
പല ജില്ലകളിലും സമാനമായ ദലിത്-ആദിവാസി കൊലപാതകങ്ങളോട് പൊലീസ് ഇതേ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. പട്ടികവിഭാഗക്കാര്‍ കൊല്ലപ്പെട്ടാല്‍ ശാസ്ത്രീയാന്വേഷണം വേണ്ടതില്ളെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. പല കൊലപാതകങ്ങളും ആത്മഹത്യയായി തള്ളിക്കളയാനും പൊലീസിന് കഴിഞ്ഞിട്ടുണ്ട്. പലയിടത്തും പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം മൃതദേഹം കത്തിച്ചുകളയാന്‍ ബന്ധുക്കളെ നിര്‍ബന്ധിക്കുന്നത് ഉദ്യോഗസ്ഥരാണ്. കൊലപാതകമാണെന്ന് തെളിഞ്ഞാല്‍ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ചുലക്ഷം നഷ്ടപരിഹാരം നല്‍കണം. പാര്‍ലമെന്‍റില്‍ പുതിയ നിയമഭേദഗതി വന്നതോടെ ഇത് 10 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തിലും സര്‍ക്കാര്‍ നിയമം പാലിക്കുന്നില്ളെന്നും സമിതി ഭാരവാഹികള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.